അരവണ 
Kerala

അരവണ വിൽപ്പനയിൽ വൻ ഇടിവ്, വിൽപ്പന പകുതിയായി കുറഞ്ഞു; 8 കോടിയിലേറെ രൂപയുടെ വരുമാനനഷ്ടം

കഴിഞ്ഞ വർഷം നവംബർ 20ന് നാലേകാൽ ലക്ഷം ഡപ്പി അരവണ വിറ്റിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പത്തനംതിട്ട: ശബരിമലയിൽ അരവണ വിൽപ്പനയിൽ വൻ ഇടിവ്. കഴിഞ്ഞ വർഷം മണ്ഡലകാലത്ത് 18 ലക്ഷം ടിൻ അരവണ വിറ്റ സ്ഥാനത്ത് ഇത്തവണ 9 ലക്ഷം ടിൻ അരവണ മാത്രമാണ് വിറ്റിട്ടുള്ളത്. കഴിഞ്ഞ ആറു ദിവസത്തെ കണക്കാണിത്. അരവണ വിൽപ്പനയിലെ കുറവ് മൂലം ദേവസ്വം ബോർഡിന് ഇതുവരെ 8 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബർ 20ന് നാലേകാൽ ലക്ഷം ഡപ്പി അരവണ വിറ്റിരുന്നു. എന്നാൽ, ഈ വർഷം ഇതേ ദിവസത്തെ വിൽപ്പന 2.8 ലക്ഷം മാത്രമാണ്. പോയ തീർഥാടനകാലത്ത് ഇതേസമയം ശരാശരി പ്രതിദിന വിൽപന 3.5 ലക്ഷം ഡപ്പിയായിരുന്നു. ദേവസ്വം ബോർഡിന്റെ പക്കൽ നിലവിൽ ഏകദേശം 40 ലക്ഷം അരവണ സ്റ്റോക്ക് ഉണ്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം മണ്ഡലകാലത്ത് കരുതൽ ശേഖരത്തിൽ 47 ലക്ഷം ഡപ്പി അരവണയുമായാണ് തീർഥാടനകാലം ആരംഭിച്ചത്. ദിവസവും 24 മണിക്കൂർ ഉൽപാദനം തുടരുന്നതാണ് ശബരിമലയിലെ രീതി. എന്നാൽ, ഇക്കുറി തീർഥാടനകാലം ആരംഭിക്കുമ്പോൾ 38 ലക്ഷം ഡപ്പി അരവണയാണ് കരുതൽ ശേഖരത്തിലുണ്ടായിരുന്നത്. ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വന്ന കുറവാണ് വിൽപനയെ വൻ തോതിൽ ബാധിച്ചതെന്നാണ് സൂചന.

Sharp decline in Aravana sales; revenue loss of over ₹8 crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെൻസൻ ഹുവാങ് എൻവിഡിയ തലപ്പത്ത് തിരിച്ചെത്തി; വീണ്ടും സിഇഒ

'നിങ്ങളുടെ ചോരക്ക് എണ്ണിയെണ്ണി പകരം ചോദിക്കും'; മുഖ്യമന്ത്രിയുടേത് കലാപാഹ്വാനം, സത്യപ്രതിജ്ഞാലംഘനമെന്ന് പിണറായി വിജയന്‍

അനുനയ നീക്കവുമായി വി ഡി സതീശന്‍ ദേവലോകത്തേക്ക്; നാളെ ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തെത്തും

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊ​ല​യ്ക്ക് പി​ന്നി​ലെ ല​ക്ഷ്യം തെ​ളി​യി​ക്കു​ക പ്ര​യാ​സം : വി കുഞ്ഞികൃഷ്ണൻ എം എൽഎ

വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പ്രമോഷന്‍; ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കെതിരെ നടപടി വേണം, ആഭ്യന്തരവകുപ്പിന് കത്തയച്ച് ആരോഗ്യമന്ത്രി