Shashi Tharoor  
Kerala

'അവസരങ്ങള്‍ ഉപയോഗിക്കുന്നില്ല, സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നു'; പ്രതിപക്ഷ സഖ്യത്തിനെതിരെ തരൂര്‍

ചാക്രികമായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് തുടരുന്നതിലൂടെ വില കൊടുക്കേണ്ടിവരുന്നത് ജനാധിപത്യത്തിനാണെന്ന് തരൂര്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെയും ഇന്ത്യസഖ്യത്തെയും വീണ്ടും വെട്ടിലാക്കി ശശി തരൂര്‍ എംപി. പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ ഉത്തരവാദിത്വം മറന്നുപെരുമാറുന്നുവെന്നാണ് തരൂരിന്റെ വിമര്‍ശനം. ചാക്രികമായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് തുടരുന്നതിലൂടെ വില കൊടുക്കേണ്ടിവരുന്നത് ജനാധിപത്യത്തിനാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ പറയുന്നു.

ചര്‍ച്ചകളിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാനുള്ള അവസരങ്ങള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കാതെ, യുപിഎ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷമായിരുന്ന ബിജെപി നടത്തിക്കൊണ്ടിരുന്ന അതേരീതിയില്‍ ബഹളമുണ്ടാക്കി ചര്‍ച്ചകളേയും സഭാനടപടികളും തടസപ്പെടുത്തുന്ന രീതിയാണ് ഇന്ന് ഇന്ത്യാസഖ്യവും തുടരുന്നത്. അതിന്റെ നഷ്ടം പ്രതിപക്ഷത്തിന് തന്നെയായിരിക്കുമെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചോദ്യോത്തര വേള, ശൂന്യവേള അടക്കം കേന്ദ്ര സര്‍ക്കാരിനേയും കേന്ദ്ര മന്ത്രിമാരേയും മുള്‍മുനയില്‍ നിര്‍ത്താന്‍ സാധിക്കുന്ന അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും തരൂര്‍ പറയുന്നു.

എന്‍ഡിഎ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് സഭയില്‍ നിയമനിര്‍മാണം നടത്തുന്നത്. നിയമങ്ങള്‍ കൊണ്ടുവന്ന് അത് പാസാക്കി പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോര്‍ഡ് ആയി മാത്രമാണ് സഭയെ ഭരണപക്ഷം കാണുന്നത്. ചര്‍ച്ച ഉണ്ടാകുന്നില്ല. പ്രതിപക്ഷത്തിന് ചര്‍ച്ചകളിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാനുള്ള അവസരം ഇല്ലാതാകുന്നു. ഇതിനെല്ലാം കാരണം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം തന്നെയാണെന്നും തരൂര്‍ പറയുന്നു. രാഷ്ട്രീയത്തില്‍ പാര്‍ലമെന്റിന് പ്രാധാന്യം കുറയുന്നുവെന്നും തരൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശത്രുക്കളെപ്പോലെ പെരുമാറുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും ചെയ്യുന്നത. ഇവിടെ പ്രതിപക്ഷമാണ് പരാജയപ്പെടുന്നത്. ഭരണഘടനാരൂപകല്‍പ്പനയ്ക്കുള്ള ഇടം മാത്രമായിട്ടല്ല, ജനാധിപത്യ ഇടപെടലുകള്‍ക്കായുള്ള സജീവ വേദിയായും പാര്‍ലമെന്റിനെ മാറ്റണമെന്നും അദ്ദേഹം കുറിച്ചു.

Shashi Tharoor says Opposition MPs are forgetting their responsibility and behaving inappropriately in Parliament.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി അല്‍പസമയത്തിനകം

'അച്ഛന്റെ മോഹൻലാൽ സിനിമകൾ ഒന്നിനു പിറകെ ഒന്നായി സംഭവിച്ചതിന്റെ കാരണം എനിക്കിപ്പോൾ മനസിലായി'; അഖിൽ സത്യൻ

'ഇഷ്ട നടനായി കോസ്റ്റ്യും ഒരുക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷം; നാളെ മുതല്‍ വാക്കിലും നോക്കിലും ചിരിയിലും പുതിയൊരു മമ്മൂക്ക'

സഞ്ജുവിന്റെ വെടിക്കെട്ട്, മുംബൈയെ തകര്‍ത്ത് കേരളം, ആസിഫിന് 5 വിക്കറ്റ്

പത്മകുമാറിന് കുരുക്ക് മുറുകുന്നു, ശബരിമല ദ്വാരപാലക പാളി കേസിലും പ്രതി; റിമാന്‍ഡ് കാലാവധി നീട്ടി

SCROLL FOR NEXT