Ship fire 
Kerala

എറണാകുളം വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു

സ്വകാര്യ ഷിപ്പ് യാര്‍ഡില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിനാണ് തീപിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: എറണാകുളം വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു. കൊച്ചി വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാര്‍ഡില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിനാണ് തീപിടിച്ചത്. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുന്നു.

വൈപ്പിന്‍ കാളമുക്കിലെ സ്വകാര്യ ഷിപ്പ് യാര്‍ഡിലാണ് സംഭവം. പുലര്‍ച്ചെ കപ്പലിന്റെ മുകള്‍ഭാഗത്തു നിന്നും തീ ഉയരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചു.

കപ്പലിന്റെ മുകള്‍ ഭാഗത്ത് തീ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. സമീപത്ത് അറ്റകുറ്റപ്പണിക്കെത്തിച്ച നിരവധി ബോട്ടുകളും കപ്പലുകളും ഉള്ളതിനാല്‍ തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയര്‍ ഫോഴ്‌സ്.

Ship catches fire in Vypin, Ernakulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം, ആകാശത്തുവെച്ച് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, കീഴ്‌പ്പെടുത്തി സഹയാത്രികര്‍

കട്ടനിൽ പാൽ ചേർത്താൽ ആരോ​ഗ്യ​​ഗുണം കുറയുമോ? മിത്തും ശാസ്ത്രവും

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം, എട്ടുപേർക്ക് പരിക്ക്

സൗദിയില്‍ പ്രവാസികള്‍ക്ക് നല്ല വാര്‍ത്ത; നിലവിലെ സ്ഥാപനത്തില്‍ നിന്ന് ഗാര്‍ഹിക വിസയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം

'70 വയസിന് മുകളിലുള്ള പ്രവാസികളെ പിരിച്ചു വിടണം,ഒരു മാസം സമയം'; കടുത്ത നിലപാടുമായി കുവൈത്ത്