ശോഭ സുരേന്ദ്രന്‍ ഫെയ്സ്ബുക്ക്
Kerala

'ഒരു രാഹുല്‍ മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങള്‍ ഉണ്ട്'; പ്രശോഭിനെതിരെയുള്ള പീഡന പരാതിയില്‍ ശോഭ സുരേന്ദ്രന്‍

കുറ്റക്കാര്‍ക്കെതിരെ ഏതറ്റം വരെയും പോകും. പ്രശോഭിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ശോഭ ആവശ്യപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങള്‍ ഉണ്ടെന്നതിന്റെ തെളിവാണ് പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതിയെന്ന് ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍.

കുറ്റക്കാര്‍ക്കെതിരെ ഏതറ്റം വരെയും പോകും. പ്രശോഭിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ശോഭ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കില്‍ കുറ്റക്കാരന്‍ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങില്ലെന്നും പാലക്കാട് എസ്പിയെ നേരിട്ട് കാണുമെന്നും അറസ്റ്റ് വൈകിയാല്‍ പൊലീസിനെതിരെ സമരം ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന് നാണമുണ്ടോ എന്നും ശോഭ ചോദിച്ചു.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് പ്രശോഭ് സി വത്സനെതിരായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24-ാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭിനെതിരെയാണ് ലൈംഗിക പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പ്രശോഭ് ബലമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉയരുകയും പിന്നീട് കേസായി ഒളിവില്‍ പോകുകയും ചെയ്തതിന് ശേഷം രാഹുല്‍ പാലക്കാട് എത്തിയത് പ്രശോഭിന് വോട്ട് ചെയ്യാനായിരുന്നു. പ്രശോഭ് ജയിച്ചതിന് ശേഷം ആദ്യം പോയതും രാഹുലിനെ കാണാന്‍ വേണ്ടിയാണ്.

Shobha Surendran in harassment complaint against Prasob

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണത്തിൻറെ ഉറവിടം വ്യക്തമാക്കാനായില്ല, വിശദീകരണം തൃപ്തികരമല്ല': ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി

കൈ നിറയെ പണം, സ്ഥിര നിക്ഷേപത്തിന് 8.05 ശതമാനം വരെ പലിശ; മൂന്ന് ബാങ്കുകളുടെ പുതുക്കിയ പലിശനിരക്ക് അറിയാം

എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31

അധികം എഡിറ്റിങ് വേണ്ട, അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അരുത്! ഗുരുതര കുറ്റകൃത്യം, ഒമാനിലെ പുതിയ സൈബര്‍ നിയമം

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു