ഓഫര്‍ കേട്ട് കടയുടെ മുന്നിലേയ്ക്ക് ഇരച്ചെത്തിയ ആളുകള്‍  Screen grab
Kerala

'ഒരു രൂപയ്ക്ക് ഷൂ!' ഓഫര്‍ കേട്ട് ഇരച്ചു കയറി ആളുകള്‍, കോഴിക്കോട് പൊരിഞ്ഞ അടി; ലാത്തിച്ചാര്‍ജ്

ട്രെന്‍ഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫര്‍ മുന്നോട്ട് വെച്ചത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഒരു രൂപക്ക് ഷൂ നല്‍കുമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നില്‍ സംഘര്‍ഷം. വാഗ്ദാനം അറിഞ്ഞ് ആളുകള്‍ പുലര്‍ച്ചെ മുതല്‍ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നല്‍കിയത്. നിരവധി പേരാണ് ഓഫര്‍ ലഭിക്കാനായി എത്തിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ട്രെന്‍ഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫര്‍ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഷൂ നല്‍കാമെന്ന് ഓഫര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതോടെ പുലര്‍ച്ചെ മൂന്നു മണി മുതല്‍ ജെന്‍സി കുട്ടികള്‍ കടയ്ക്ക് മുന്നില്‍ തമ്പടിച്ചു. രണ്ടു ദിവസം മുമ്പാണ് പരസ്യം കണ്ടതെന്നും പുലര്‍ച്ചെ എത്തിയപ്പോഴേക്കും ഷൂ ഓഫര്‍ കഴിഞ്ഞതായും കുട്ടികള്‍ പറയുന്നു.

രാവിലെ 10 മണി എന്ന് പറഞ്ഞ് പുലര്‍ച്ചെ കൊടുത്തത് ശരിയായില്ലെന്നാണ് കുട്ടികളുടെ ആരോപണം. ഒരു രൂപയുടെ നോട്ടുമായി എത്തുന്നവര്‍ക്കാണ് ഓഫര്‍ ഉണ്ടായിരുന്നത്. കുട്ടികള്‍ പിരിഞ്ഞുപോവാത്തതിനാല്‍ പൊലീസ് ലാത്തിവീശി. ഇന്ന് കട തുറക്കില്ലെന്നും ബോര്‍ഡും വെച്ചു. ഇതോടെ പൊലീസിനെതിരെ കുട്ടികള്‍ മുദ്രാവാക്യം വിളിച്ചു. കൂട്ടം കൂടി ബഹളം വെക്കുന്ന കുട്ടികളെ പിരിച്ചു വിടാനുള്ള ശ്രമത്തിലാണ് പൊലീസ്.

'Shoes for one rupee'; People rushed to the spot after hearing the offer, lathi-charge in the clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സമ്മര്‍ദ്ദമോ, എന്തിന്; ആവേശം ഫുള്‍ ലോഡഡ്...' കമോണ്‍ ഇന്ത്യ!

വനിതാ ദിനത്തിന്റെ ചരിത്രമറിഞ്ഞ് ആഘോഷിക്കാം

കുവൈത്തില്‍ വീണ്ടും ആക്രമണം; തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ തീപിടിത്തം, രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

അമ്മയുടെ ആരോ​ഗ്യത്തിലും അൽപം കരുതൽ വേണം, ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 വിത്തുകൾ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് കൂടുതല്‍ ജനപിന്തുണ, പ്രീ പോള്‍ സര്‍വേ ഫലം

SCROLL FOR NEXT