പി കെ കുഞ്ഞാലിക്കുട്ടി/ ഫയല്‍ ചിത്രം 
Kerala

തിരുവമ്പാടിയില്‍ സഹായിക്കണം; താമരശ്ശേരി ബിഷപ്പുമായി ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച

താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലുമായി മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലുമായി മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറുമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത്.

തിരുവമ്പാടിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് പിന്തുണ തേടിയാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കഴിഞ്ഞ തവണ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു. സഭയുടെ അതൃപ്തിയാണ് പരാജയത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തല്‍.

ഈ അതൃപ്തി നീക്കുകയാണ് ലീഗിന്റെ ലക്ഷ്യം. ഇത്തവണ തിരുവമ്പാടി സീറ്റ് സി പി ജോണിനായി വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. സാമുദായിക സമവാക്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന നിലപാട് സഭ ആവര്‍ത്തിച്ചാല്‍ ലീഗിന് പിന്‍മാറേണ്ടി വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി

വാല്‍പ്പാറ അപകടം: കുറ്റപത്രം വൈകുന്നത് ഇന്‍ഷുറന്‍സ് നഷ്ടപരിഹാര നടപടികള്‍ക്ക് തടസം