വിവാഹ സമയത്ത് വരന്‍ വധുവിന് അണിയിക്കുന്ന താലി അഥവാ മംഗല്യസൂത്രം എന്ന ആഭരണത്തിന് ഇന്ത്യന്‍ സംസ്‌കാരത്തില്‍ അതീവ പ്രാധാന്യമാണുള്ളത്. പലര്‍ക്കും താലിയും താലിമാലയുമൊക്കെ വൈകാരികവുമാണ്. എന്നാല്‍ വിവാഹമോചന സമയത്ത് ഈ താലി മാല എന്ത് ചെയ്യും? അതിന്റെ യഥാര്‍ഥ അവകാശി ഭര്‍ത്താവാണോ, അതോ ഭാര്യയോ? ഇതിന്റെ നിയമപരമായ വശങ്ങള്‍ എന്താണെന്ന് നോക്കാം.
ഭര്‍ത്താക്കന്‍മാര്‍ വിവാഹ സമയത്ത് ഭാര്യയ്ക്ക് നല്‍കുന്ന താലിമാല ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് തിരികെ നല്‍കേണ്ടതില്ല. അത് ഭാര്യയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഇതിന്റെ നിയമപരമായ ഉത്തരം. അതെങ്ങനെയാണെന്ന് നോക്കാം:
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 1956, സെക്ഷന്‍ 14 പ്രകാരം വിവാഹ സമയത്ത് താലി മാല ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ അവളുടെ മാത്രം സ്വത്താണ് നിയമപരമായി ഇത് ഭര്‍ത്താക്കന്‍മാര്‍ക്ക് വാങ്ങിച്ചെടുക്കാന്‍ സാധിക്കുന്നതല്ല.
ഇന്ത്യന്‍ വിവാഹമോചന നടപടികളില്‍, താലി അഥവാ മംഗല്യസൂത്രം പൊതുവെ ഭാര്യയുടെ 'സ്ത്രീധനം' ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. അതായത്, ഇത് അവളുടെ മാത്രം വ്യക്തിപരമായ സ്വത്താണ്, നിയമപരമായി ഇത് ഭര്‍ത്താവിന് തിരികെ നല്‍കാന്‍ അവള്‍ ബാധ്യസ്ഥയല്ല. വിവാഹത്തിന് മുമ്പോ, വിവാഹസമയത്തോ, അല്ലെങ്കില്‍ അതിനുശേഷമോ ഒരു സ്ത്രീക്ക് ലഭിക്കുന്ന എല്ലാ സമ്മാനങ്ങളും 'സ്ത്രീധനത്തിന്റെ' പരിധിയില്‍ വരുന്നു. ഇതിന്മേല്‍ അവള്‍ക്ക് പൂര്‍ണ്ണമായ ഉടമസ്ഥാവകാശമുണ്ട്. എന്നാല്‍, പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമാണെങ്കില്‍ ഇത് തിരികെ നല്‍കുന്നതിനെക്കുറിച്ച് ദമ്പതികള്‍ക്ക് പരസ്പരം തീരുമാനമെടുക്കാവുന്നതാണ്.
വിവാഹമോചനത്തിന് ശേഷം മംഗല്യസൂത്രം കൈവശം വെക്കുന്നതോ, വില്‍ക്കുന്നതോ, അല്ലെങ്കില്‍ തിരികെ നല്‍കുന്നതോ ആയ കാര്യങ്ങള്‍ സ്ത്രീയുടെ തികച്ചും വ്യക്തിപരമായ തീരുമാനമാണ്. ചിലര്‍ തങ്ങളുടെ ഭൂതകാലത്തിന്റെ ഓര്‍മയ്ക്കായി ഇത് സൂക്ഷിച്ചുവെക്കുമ്പോള്‍, മറ്റുചിലര്‍ ബന്ധം അവസാനിച്ചുവെന്ന് വ്യക്തമാക്കാന്‍ ഇത് ഊരിമാറ്റാറുണ്ട്. എങ്കിലും നിയമപരമായി ഇത് തിരികെ നല്‍കാന്‍ അവള്‍ക്ക് യാതൊരു ബാധ്യതയുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates