Shuhaib Murder Case 
Kerala

ഷുഹൈബ് വധക്കേസിലെ പ്രതികള്‍ ജയിലിലേയ്ക്കല്ല; ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പേര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനുള്ള സാധ്യത പരിഗണിച്ച് സെഷന്‍സ് കോടതി ഇവരുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പേര്‍ക്കാണ് ജാമ്യം. കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യം സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനുള്ള സാധ്യത പരിഗണിച്ച് സെഷന്‍സ് കോടതി ഇവരുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ ഉള്‍പ്പെടെ അലംഭാവം കാണിച്ച് ഏറെ വിവാദം സൃഷ്ടിച്ച കേസാണിത്. 8 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് വിചാരണ തുടങ്ങിയത്. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂര്‍ കീഴൂര്‍ തെരുവിലെ ഉറി എന്ന തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോള്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമം തടയാന്‍ ശ്രമിക്കവെ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി കെ പത്മനാഭന്‍ ഹാജരായി.

ആകാശ് തില്ലങ്കേരി (31), റജില്‍ രാജ് (32), എ. ജിതിന്‍ (31), സി.എസ്. ദീപ്ചന്ദ് (33), ടി.കെ. അസ്‌കര്‍ (34) എന്നിവാരാണ് ഒന്നു മുതല്‍ അഞ്ച് വരെ പ്രതികള്‍. സാജ് നിവാസില്‍ കെ. ബൈജു (44), തില്ലങ്കേരി ആലയാട് പുതിയപുരയില്‍ പി.പി. അന്‍വര്‍ സാദത്ത് (31), പാലയോടുമുട്ടില്‍ കെ. അഖില്‍ (31), തെരൂര്‍ സാജ് നിവാസില്‍ കെ. സഞ്ജയ് (29), രജത് നിവാസില്‍ കെ. രജത് (30), എളമ്പാറ കമ്മാനം കാട്ടൂര്‍ ഹൗസില്‍ കെ.വി. സംഗീത് (30), മട്ടന്നൂര്‍ കിളിയങ്ങാട് മേറ്റടി പുതിയവീട്ടില്‍ പി.കെ. അഭിനാഷ് (27) എടയന്നൂര്‍ പാലയോട് തെരൂര്‍ കുട്ടിക്കുന്ന് നിലാവ് ഹൗസില്‍ സി. നിജില്‍ (35), എളമ്പാറ അഭിനന്ദനം ഹൗസില്‍ കെ.പി. പ്രശാന്ത് (56), പാലയോട് തെരൂര്‍ പാലത്താന്‍കുന്ന് എ.പി. സിനീഷ് (37) മുട്ടില്‍ ഹൗസില്‍ എ.കെ. സുബീന്‍ (33), മുഴക്കുന്ന് ഗ്രാമം കേളോത്ത് ഹൗസില്‍ വി. പ്രജിത്ത് (34) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

“Not to jail; accused in the Shuhaib murder case granted bail” — High Court grants bail to 17 accused, including Akash Thillankeri

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം, മരണം 95 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാനില്ല; 77 കൈലാസ തീര്‍ത്ഥാടകരെക്കുറിച്ചും വിവരമില്ല, തിരച്ചിൽ

നെതന്യാഹുവിന്റെ മകനു നേരെ ഇറാന്റെ വധശ്രമം; പദ്ധതിയിട്ടത് യുഎസില്‍ വച്ച് കൊലപ്പെടുത്താന്‍

വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു; അപകടം കോഴിഫാമിൽ വെച്ച്

ഈ ക്രമത്തിലാണോ നിങ്ങള്‍ ഓണ സദ്യ കഴിച്ചത്? ലഭിക്കും ആരോഗ്യ ഗുണങ്ങളേറെ

നേപ്പാള്‍ പ്രളയം: അടിയന്തര സഹായത്തിന് ഹെല്‍പ് ഡെസ്‌ക് തുടങ്ങി നോര്‍ക്ക