ഫയല്‍ ചിത്രം 
Kerala

പണം വെച്ച് ചീട്ടുകളി: പിടിയിലായ എസ്‌ഐക്കും പൊലീസുകാരനും സസ്‌പെന്‍ഷന്‍

കോയിപ്രം പൊലീസും എസ്പിയുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പണം വെച്ച് ചീട്ടുകളിച്ചതിന് പിടിയിലായ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ അനില്‍, സിപിഒ അനൂപ് കൃഷ്ണന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ 16-ാം തീയതിയാണ് കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ നിന്നും ചീട്ടുകളിക്കിടെ ഇരുവരും ഉള്‍പ്പെട്ട സംഘം പിടിയിലാകുന്നത്.

കോയിപ്രം പൊലീസും പത്തനംതിട്ട എസ്പിയുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഉന്നത ബന്ധങ്ങളുള്ള വ്യക്തികളും പൊലീസുകാരും ഉള്‍പ്പെടെ ഇവിടെ പണംവെച്ചുള്ള ചീട്ടുകളിക്കെത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡില്‍ പൊലീസ് ഉദ്യോഗസ്ഥരടക്കം 11 പേരാണ് പിടിയിലാകുന്നത്.

പാലക്കാട് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ് സസ്‌പെന്‍ഷനിലായ അനൂപ് കൃഷ്ണന്‍. പെലീസ് റെയ്ഡിനിടെ സസ്‌പെന്‍ഷനിലായ എസ്‌ഐ അനില്‍ ക്ലബ്ബിന്റെ മതില്‍ ചാടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ രക്ഷപ്പെട്ടത് എസ്‌ഐ അനില്‍ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ, നടപടി സ്വീകരിക്കുകയായിരുന്നു. റാന്നി പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയിരിക്കെ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരുമാസം മുമ്പ് അനിലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല വിഷയം ഉന്നയിക്കുന്നതിൽ പെരുമാറ്റ ചട്ടം ബാധകം, ലംഘനമുണ്ടായാൽ നടപടി ഉറപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ശബരിമല യുവതീ പ്രവേശനം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാ​ദങ്ങൾ സമർപ്പിക്കും

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ഇന്ന്, ചുട്ടുപൊള്ളി കേരളം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മൈസൂരുവില്‍ ബസ് അപകടം, നാല് മലയാളികൾ മരിച്ചു; അപകടത്തില്‍പ്പെട്ടത് കോഴിക്കോട് - ബംഗളൂരു സ്ലീപ്പര്‍ ബസ്

അബുദാബി ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍ മിസൈല്‍, പ്രതിരോധിച്ച് യുഎഇ; അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

SCROLL FOR NEXT