Palarivattom Police 
Kerala

സ്പായിൽ പോയ സിപിഒയെ ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; എസ്ഐയ്ക്ക് സസ്പെന്‍ഷന്‍; കൂട്ടാളി പിടിയിൽ

പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബിജുവിനെ സസ്പെൻഡ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ് ഐക്കെതിരെ നടപടി. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബൈജുവിനെ സസ്പെൻഡ് ചെയ്തു. തട്ടിയെടുത്ത പണത്തില്‍ 2 ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കേസിൽ എസ്ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബൈജുവും സംഘവും ചേർന്ന് നാലുലക്ഷം രൂപ എസ്ഐ കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്നുപേരെ പ്രതി ചേര്‍ത്തു.

ബൈജുവിന്റെ കൂട്ടാളിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. സ്പാ നടത്തുന്ന യുവതിയും ഒളിവിലാണ്. നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. ഇതിന് പിന്നാലെ സ്പാ നടത്തുന്ന യുവതി മാല നഷ്ടമായ കാര്യം പൊലീസ് ഉദ്യോ​ഗസ്ഥരെ അറിയിക്കുകയും, പൊലീസുകാരൻ എടുത്തു കൊണ്ടുപോയതാണെന്ന് ആരോപിക്കുകയും ചെയ്തു. പിന്നാലെ എസ്ഐയും സംഘവും പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.

SI suspended for threatening and extorting money from a civil police officer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൈവെട്ട് കേസില്‍ വിശാലമായ ഗൂഢാലോചന; തുടരന്വേഷണത്തിന് എന്‍ഐഎ

'പ്ലാസ്റ്റിക് ആണ്, ബാറ്ററി തീർന്നാലും ഞാൻ അത് കെട്ടി സ്കൂളിൽ പോകും'; തന്റെ ഏറ്റവും പ്രിയപ്പെട്ട വാച്ചിനെക്കുറിച്ച് ധനുഷ്

വര്‍ക്കല പാപനാശം കടലില്‍ അജ്ഞാത മൃതദേഹം; അന്വേഷണം

പഞ്ചാബി ഗായകന്‍ ഹര്‍മന്‍ സിദ്ധു വാഹനാപകടത്തില്‍ മരിച്ചു

ബിഹാറിലെ എൻഡിഎ സർക്കാരിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ഒവൈസി; 'ഒരു നിബന്ധന മാത്രം'

SCROLL FOR NEXT