സഹോദരങ്ങള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു 
Kerala

സ്‌കൂള്‍ വിട്ട ശേഷം കാണാതായി; സഹോദരങ്ങള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

ക്ഷേത്രത്തിനു സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പ്രദീപ് -സജിത ദമ്പതികളുടെ മക്കളായ സായ്ദീപും സായ് കൃഷ്ണയുമാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ക്ഷേത്രക്കുളത്തില്‍ വീണ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. ക്ഷേത്രത്തിനു സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പ്രദീപ് -സജിത ദമ്പതികളുടെ മക്കളായ സായ്ദീപും സായ് കൃഷ്ണയുമാണ് മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സായ്ദീപ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയും സായ് കൃഷ്ണ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. സ്‌കൂള്‍ വിട്ടുവന്ന ശേഷം ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളത്തിന് സമീപത്ത് കുട്ടികളുടെ വസ്ത്രങ്ങള്‍ കാണുകയായിരുന്നു. കുളത്തില്‍ കുട്ടികളെ പുറത്തെത്തിച്ച് ശാന്തി നേഴ്സിങ് ഹോമില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ ശാന്തി നഴ്സിങ് ഹോമിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടിനായി മാറ്റും.

Siblings drown in temple pond in thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചാരവിവാദത്തിന് പിന്നാലെ പടിയിറക്കം; ജെന്‍സന്‍ ഹുവാങ് രാജിവെച്ചു; കോലെറ്റ് ക്രെസ് ഇടക്കാല സിഇഒ

23 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഫുജൈറ വാഹനാപകടത്തില്‍ മരണം 14 ആയി; 30 പേര്‍ക്ക് പരിക്ക്

ഇനി ഗില്‍ അല്ല, ശ്രേയസ് നയിക്കും! ഇഷാന്‍ ഓപ്പണര്‍?

സ്‌കൂള്‍ കലോത്സവ മാധ്യമ പുരസ്‌കാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്; ടിപി സൂരജ് മികച്ച ഫോട്ടോഗ്രാഫര്‍

'എനിക്ക് ഐ ഫോൺ, കൂട്ടുകാരന് ബൈക്ക്'; ​ആസൂത്രണം 13കാരിയുടേത്, കൊലപാതകത്തിന് പിന്നിൽ സ്വർണവും പണവും