Kerala

എറണാകുളത്ത് നിന്ന് സഹോദരങ്ങളെ കാണാതായി; ഇന്ന് പുലര്‍ച്ചെ വര്‍ക്കലയില്‍ എത്തിയതായി ടവര്‍ ലൊക്കേഷന്‍ 

ബുധനാഴ്ച പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ ഇവർ എത്തിയതായാണ് പൊലീസിന്റെ നി​ഗമനം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: എറണാകുളത്ത് നിന്നും ചൊവ്വാഴ്ച മുതൽ കാണാതായ സഹോദരങ്ങൾ തിരുവനന്തപുരം വർക്കലയിൽ എത്തിയതായി സൂചന. ബുധനാഴ്ച പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ ഇവർ എത്തിയതായാണ് പൊലീസിന്റെ നി​ഗമനം. ടവർ ലൊക്കേഷൻ പിന്തുടർന്നതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. 

അയ്യമ്പിള്ളി സ്വദേശികളായ സഹാേദരങ്ങളെയാണ് കാണാതായത്. സ്കൂൾ സമയം കഴിഞ്ഞും കുട്ടികൾ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ഇതോടെ കുടുംബം മുനമ്പം പൊലീസിൽ പരാതി നൽകി. 

അയ്യംമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവരെ കണ്ടെത്താനാണ് അന്വേഷണം. അഞ്ജനയുടെ കൈവശമാണ് മൊബൈൽ ഫോൺ ഉള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT