മരിച്ച സിദ്ധാർത്ഥൻ  ടിവി ദൃശ്യം
Kerala

വിവസ്ത്രനാക്കി ക്രൂരമായി തല്ലിച്ചതച്ചു, പുലര്‍ച്ചെ വരെ നീണ്ട മര്‍ദ്ദനം; ഹോസ്റ്റലില്‍ 'അലിഖിത നിയമം'; പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

'മരണമല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിലെത്തിച്ചു'

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: പൂക്കോട് സര്‍വകലാശാല ഹോസ്റ്റലില്‍ നിലവിലുള്ള അലിഖിത നിയമം അനുസരിച്ചാണ് സിദ്ധാര്‍ത്ഥന്റെ വിചാരണ നടപ്പാക്കിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഹോസ്റ്റല്‍ അന്തേവാസികളുടെ പൊതു മധ്യത്തില്‍ വിവസ്ത്രനാക്കി പരസ്യ വിചാരണ നടത്തുകയായിരുന്നു. അടിവസ്ത്രം മാത്രമിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ബെല്‍റ്റും വയറും കേബിളുകളും ഉപയോഗിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മരണമല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിലെത്തിച്ചു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പെണ്‍കുട്ടിയുടെ പരാതി പൊലീസിലേക്ക് പോയാല്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും. അതിനാല്‍ പ്രശ്‌നം ഹോസ്റ്റലില്‍ വെച്ചു ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞാണ് വീട്ടിലേക്കു പോയ സിദ്ധാര്‍ത്ഥനെ വിളിച്ചു വരുത്തുന്നത്. രഹാന്റെ ഫോണില്‍ ഡാനിഷ് ആണ് സിദ്ധാര്‍ത്ഥനെ തിരികെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തുന്നത്. എറണാകുളത്തു വെച്ചാണ് സിദ്ധാര്‍ത്ഥന് ഫോണ്‍ കോള്‍ ലഭിക്കുന്നത്.

ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് പുറമേ തൊഴിച്ചു. ക്രൂരമായ പീഡനമാണ് പ്രതികള്‍ നടത്തിയത്. പല സ്ഥലത്തുവെച്ചും പല സമയത്തുവെച്ചും മര്‍ദ്ദനമുണ്ടായി. രാത്രി ഒമ്പതു മണിക്ക് ആരംഭിച്ച മര്‍ദ്ദനം പുലര്‍ച്ചെ രണ്ടു മണി വരെ നീണ്ടു. ഹോസ്റ്റല്‍ റൂമില്‍ വെച്ചും മര്‍ദ്ദിച്ചു. ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പൊലീസ് പറയുന്നു.

കേസിൽ പ്രതികളായ 18 വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തുന്നതും പൊലീസ് ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചതായാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

വെള്ളം ചോദിച്ചെത്തിയ യുവാവ് പിടിച്ചു പറിച്ചോടിയത് കല്യാണിയുടെ ഏക സമ്പാദ്യമായ സ്വര്‍ണ മാല

'അപൂര്‍വ പൂജകളും വിപുലമായ ഹോമങ്ങളും'; കേരളത്തിലെ ആദ്യ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കം