വൈക്കം വിജയലക്ഷ്മി, ഫയല്‍ ചിത്രം 
Kerala

വിജയലക്ഷ്മിക്ക് വൈകാതെ കാഴ്ച ലഭിക്കും, ചികിത്സയില്‍ പ്രതീക്ഷ; ശുഭവാര്‍ത്ത പങ്കുവെച്ച് ഗായികയുടെ കുടുംബം 

ചലച്ചിത്ര പിന്നണിഗായിക വൈക്കം വിജയലക്ഷ്മിക്ക് വൈകാതെ കാഴ്ച ലഭിക്കുമെന്ന ശുഭവാര്‍ത്ത പങ്കുവെച്ച് ഗായികയുടെ കുടുംബം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചലച്ചിത്ര പിന്നണിഗായിക വൈക്കം വിജയലക്ഷ്മിക്ക് വൈകാതെ കാഴ്ച ലഭിക്കുമെന്ന ശുഭവാര്‍ത്ത പങ്കുവെച്ച് ഗായികയുടെ കുടുംബം. വൈകാതെ കാഴ്ച ലഭിക്കുമെന്ന് വിജയലക്ഷ്മിയുടെ പിതാവ് പറഞ്ഞു. ഗായകന്‍ എം ജി ശ്രീകുമാര്‍ അവതാരകനായ ഒരു ചാനല്‍ പരിപാടിക്കിടെയാണ് ചികിത്സയെക്കുറിച്ചുള്ള കാര്യങ്ങള്‍ വിജയലക്ഷ്മിയുടെ കുടുംബം വെളിപ്പെടുത്തിയത്.

അമേരിക്കയിലാണ് ചികിത്സ നടക്കുന്നത്. ഇപ്പോള്‍ വെളിച്ചമൊക്കെ കാണാനാവുന്നുണ്ടെന്നും ഗായിക തുറന്നു പറഞ്ഞു. കണ്ണിന്റെ കാഴ്ചയ്ക്ക് വേണ്ടി എവിടെയൊക്കെയോ പോയി ട്രീറ്റ്മെന്റ് എടുത്തു എന്നൊക്കെ കേട്ടിരുന്നു. അതിന് വേണ്ടി ഇപ്പോള്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് വിജയലക്ഷ്മിയുടെ പിതാവ് മറുപടി പറഞ്ഞത്.

യു എസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് കഴിക്കുന്നത്. ഞരമ്പിന്റെയും ബ്രയിനിന്റെയും കുഴപ്പമാണ് എന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അത് മാറ്റിവെക്കാം, ഇസ്രയേലില്‍ ആര്‍ടിഫിഷ്യല്‍ റെറ്റിന കണ്ടുപിടിച്ചിടിച്ചിട്ടുണ്ട്. അടുത്ത കൊല്ലം ചികിത്സക്കായി അമേരിക്കയിലേക്ക് പോകണമെന്നും പിതാവ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ