S I R ഫയൽ
Kerala

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഹിയറിങ്ങിലൂടെ 39,297 പേര്‍ പുറത്ത്; സമയം ഇന്ന് അവസാനിക്കും

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ഹിയറിങ്ങിലൂടെ ഇതുവരെ 39,297 പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. ഇതില്‍ 33,450 പേര്‍ താമസം മാറിയവരും 1,630 പേര്‍ വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. 4,217 പേര്‍ എന്യൂമറേഷന്‍ കാലഘട്ടത്തില്‍ മരിച്ചവരാണ്. ഈ മാസം 21നാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

 SIR hearing process in Kerala will be completed today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

സിപി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

കവിത തുളുമ്പുന്ന കന്നഡ പ്രണയം; 'വരുന്നുണ്ടോ' എന്ന ചോദ്യത്തിൽ തുടങ്ങിയ പി സി വിഷ്ണുനാഥിന്റെയും കനകഹാമയുടെയും ജീവിതയാത്ര

ചോർന്ന നയതന്ത്ര രേഖ പാകിസ്താനിൽ വൻ വിവാദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പതനത്തിൽ യുഎസ് പങ്ക് വെളിപ്പെടുത്തി 'സൈഫർ'

'രക്ഷാപ്രവര്‍ത്തനത്തില്‍' പുനരന്വേഷണം; ആശാവര്‍ക്കര്‍മാര്‍ക്ക് 3,000 കൂട്ടി; ധവളപത്രം പുറത്തിറക്കും

SCROLL FOR NEXT