Supreme Court  
Kerala

കേരളത്തിലെ എസ്‌ഐആര്‍: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഒരു കാരണവശാലും നീട്ടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

എസ്‌ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കേരളത്തിലെ എസ്‌ഐആര്‍  നടപടികള്‍ക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

സിപിഎമ്മിനു വേണ്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരാണ് എസ്‌ഐആറിനെതിരെ കോടതിയെ സമീപിച്ചിട്ടുള്ളത്. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ ഒരു കാരണവശാലും നീട്ടരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. എസ്‌ഐആര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. അതിനാല്‍ കോടതി ഇടപെടലുകള്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. എസ്‌ഐആറുമായി ബന്ധപ്പെട്ട് 10 ലക്ഷത്തിലേറെപ്പേര്‍ക്ക് നോട്ടീസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

The Supreme Court will consider the petitions against the SIR proceedings in Kerala today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രാഗണ്‍ ഭൂമിയിലേക്ക്, അണ്‍ഡോക്കിങ് വിജയകരം; മടക്കയാത്ര നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വംശജന്‍

കലോത്സവം രണ്ടാം ദിനത്തിലേക്ക് ; ഗ്ലാമര്‍ ഇനങ്ങള്‍ ഇന്ന് വേദിയില്‍

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു

മദ്യപിച്ചാൽ സങ്കടം മറക്കുമോ?

മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

SCROLL FOR NEXT