എന്‍ കെ സരസു 
Kerala

ചേരാനെല്ലൂര്‍ അപകടം: മകന്‍റെ സസ്‌പെന്‍ഷന്‍ വാര്‍ത്ത ടിവിയില്‍ കണ്ടു, എസ്‌ഐയുടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു

17കാരന്‍ ഓടിച്ച കാറിടിച്ചു മരിച്ച സംഭവത്തില്‍ ക്രമക്കേട് ആരോപിച്ചാണു മനോജടക്കം 4 പേരെ സസ്‌പെന്‍ഡ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: ചേരാനെല്ലൂര്‍ അപകടത്തില്‍ എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ വാര്‍ത്തയറിഞ്ഞതിനു പിന്നാലെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. ചേരാനല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐ കെടി മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പില്‍ എന്‍ കെ സരസുവാണ് (71) മരിച്ചത്.

17കാരന്‍ ഓടിച്ച കാറിടിച്ചു മരിച്ച സംഭവത്തില്‍ ക്രമക്കേട് ആരോപിച്ചാണു മനോജടക്കം 4 പേരെ സസ്‌പെന്‍ഡ് ചെയ്തത്. മനോജിനൊപ്പമായിരുന്ന സരസു ഏതാനും ദിവസങ്ങളായി മകള്‍ മഞ്ജുവിന്റെ പാതാളത്തെ വസതിയിലാണ് കഴിഞ്ഞിരുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സരസുവിന് രണ്ടാഴ്ച മുമ്പ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്നു.

സസ്‌പെന്‍ഷന്‍ വാര്‍ത്തയറിഞ്ഞു സരസു അതീവ ദുഃഖിതയായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ടിവിയില്‍ വാര്‍ത്ത കണ്ട സരസു ചേരാനല്ലൂരില്‍ എന്താണ് സംഭവിച്ചതെന്ന് മകളോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മനോജ് അമ്മയ്ക്ക് മരുന്നുമായി വീട്ടിലെത്തി. മകനെ കണ്ടതോടെ സരസു വികാരാധീനയായി. കുറച്ചുനേരം അമ്മയ്‌ക്കൊപ്പം ചെലവഴിച്ച് ആശ്വസിപ്പിച്ച ശേഷം മനോജ് മുപ്പത്തടത്തെ താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു.

ബിനാനിപുരം പൊലീസ് സ്റ്റേഷന്‍ വരെ എത്തിയ മനോജിനെ പിന്നീട് സഹോദരി ഫോണില്‍ വിളിച്ച് തിരികെ വരാന്‍ ആവശ്യപ്പെട്ടു. അമ്മയ്ക്ക് സുഖമില്ലെന്നും ഉടന്‍ എത്തണമെന്നും അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴേക്കും സരസു മരിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ തേവന്‍. മരുമക്കള്‍: സനല്‍കുമാര്‍, സുമ.

Cheranalloor accident: ASI's mother collapses and dies upon hearing news of his suspension

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതൊക്കെ പഴയ സിനിമയിലെ നമ്പറല്ലേ!' ; ഭക്ഷണത്തിലെ പുഴുവിന് പിന്നില്‍ ഗൂഢാലോചന, നീച പ്രവൃത്തിയെന്ന് മന്ത്രി ഷംസുദ്ദീന്‍

ഒഡിഷയില്‍ എംഎല്‍എമാര്‍ക്ക് ശമ്പളം 3.45 ലക്ഷം, തെലങ്കാനയിലും മഹാരാഷ്ട്രയിലും 2 ലക്ഷത്തിനു മുകളില്‍; കേരളത്തില്‍ വര്‍ധന 8 വര്‍ഷത്തിനു ശേഷം

കൊല്ലത്തെ കള്ളനോട്ട് കേന്ദ്രത്തിന് പിന്നില്‍ വന്‍ റാക്കറ്റ്?, അന്വേഷണത്തിന് എസ്‌ഐടി; പ്രതി ജാമ്യത്തിനായി കോടതിയില്‍

കൊച്ചി മെട്രോ നിയമനങ്ങളില്‍ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും: വിജിലന്‍സ് റിപ്പോര്‍ട്ട്

'കള്ള് ഷാപ്പില്‍ സ്ത്രീകളെയും ജോലിക്കെടുക്കാം'; വിലക്ക് നീക്കി ഹൈക്കോടതി