പ്രതീകാത്മക ചിത്രം 
Kerala

കളിക്കാൻ പോയി വരുന്നതിനിടെ കിണറ്റിൽ വീണു, അനുജത്തിയെ വെള്ളത്തിനു മുകളിൽ ഉയർത്തിപ്പിടിച്ച് ഏഴു വയസുകാരി

നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഒന്നര വയസുകാരിയായ അനുജത്തിയെ വെള്ളത്തിനു മുകളിൽ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഏഴു വയസുകാരി ചേച്ചിയെ

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; കളിക്കാൻ പോയി വരുന്നതിനിടെ സഹോദരിമാർ കിണറ്റിൽ വീണു. നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഒന്നര വയസുകാരിയായ അനുജത്തിയെ വെള്ളത്തിനു മുകളിൽ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഏഴു വയസുകാരി ചേച്ചിയെ. പാലക്കാട് കണ്ണമ്പ്രയിലാണ് സഭവമുണ്ടായത്. 

 പടിഞ്ഞാറെമുറി കുന്നത്ത്  രാകേഷ്-സന്ധ്യ ദമ്പതികളുടെ മക്കളായ കീര്‍ത്തന, പ്രാർഥന  എന്നിവരാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ അടുത്ത വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്.  അരയ്ക്കൊപ്പം വെള്ളത്തിൽ അനുജത്തിയെ ഉയർത്തിപ്പിടിച്ചു നിൽക്കുകയായിരുന്നു കീർത്തന. കുട്ടികളുടെ ബന്ധുകൂടിയായ സമീപവാസി കെ അനൂപ് ഓടിയെത്തി കയർ കെട്ടി കിണറ്റിൽ ഇറങ്ങി രണ്ടുപേരെയും രക്ഷപ്പെടുത്തി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്യാപിറ്റല്‍' തവിടുപൊടി, സൂപ്പറായി 'കിങ്‌സ്'; ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം

കാണാനില്ലെന്ന് പരാതി, തിരച്ചിലിനിടെ യുവാവിനെയും യുവതിയെയും ഒരേ കയറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങി; ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു

പാക് സന്ദര്‍ശനം ഫലപ്രദമെന്ന് ഇറാന്‍; യുഎസ് പ്രതിനിധി സംഘത്തിന്റെ ഇസ്ലാമബാദ്‌ യാത്ര റദ്ദാക്കിയെന്ന് ട്രംപ്; ചര്‍ച്ച നടക്കില്ല

വീണ്ടും വൈഭവ് ഷോ...; 36 പന്തില്‍ നൂറടിച്ചു, വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി

SCROLL FOR NEXT