Rahul Mamkootathil 
Kerala

പുലര്‍ച്ചെ രാഹുലുമായി തിരുവല്ലയിലെ ഹോട്ടലില്‍, തെളിവെടുപ്പിന് എസ്‌ഐടി, കനത്ത സുരക്ഷ

തെളിവെടുപ്പിനായി പൊലീസ് വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി തെളിവെടുപ്പിന് പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ട എ ആര്‍ ക്യാംപില്‍ നിന്നും രാവിലെ ആറു മണിക്ക് തന്നെ രാഹുലുമായി എസ്‌ഐടി സംഘം തെളിവെടുപ്പിന് പുറപ്പെട്ടു. യുവതിയെ പീഡിപ്പിച്ചു എന്നു പരാതിയില്‍ പറയുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുക്കും.

കനത്ത പൊലീസ് ബന്തവസ്സോടെയാണ് പൊലീസ് സംഘം പുറപ്പെട്ടത്. തെളിവെടുപ്പിനായി പൊലീസ് വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്. രാഹുലിന്റെ വീട്ടിലും, പാലക്കാട് എത്തിച്ചും തെളിവെടുപ്പു നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി കോടതിയില്‍ അറിയിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിരുന്നു. രാഹുലിനെ അറസ്റ്റ് ചെയ്ത പാലക്കാട് കെപിഎം ഹോട്ടലില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷകസംഘത്തിന്റെ നിഗമനം. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ശനി രാത്രി 12.30ഓടെയാണ് പാലക്കാട്ടെ കെപിഎം ഹോട്ടലില്‍നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Special investigation team to collect evidence from MLA Rahul Mamkootathil in rape case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആയത്തുള്ള ഖമയേനി 'ജീവനോടെയുണ്ട്'; കൊല്ലപ്പെട്ടെന്ന അഭ്യൂഹം തള്ളി ഇറാന്‍ വിദേശ കാര്യമന്ത്രി

സംസ്കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിഎ- ബിഎഡ് പ്രോഗ്രാം: അപേക്ഷ മാര്‍ച്ച് 10 വരെ

ദുബൈ വിമാനത്താവളം അടച്ചു, കുവൈത്തില്‍ ഇറാന്റെ ഡ്രോണ്‍ ആക്രണം; സംഘര്‍ഷം വ്യാപിക്കുന്നു

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു; തീരുമാനം സ്വാഗതം ചെയ്ത് ക്രിസ്ത്യന്‍ സഭകള്‍

'സ്വപ്നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ, അതിജീവനത്തിന്റെ പുതുഗാഥ'; ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിച്ച് മുഖ്യമന്ത്രി

SCROLL FOR NEXT