പിഎസ് സി ചെയർമാൻ എം ആർ ബൈജു 
Kerala

'അന്വേഷണത്തോട് സഹകരിക്കുന്നില്ല'; പിഎസ് സി ചെയർമാനെതിരെ എസ്ഐടി കോടതിയിൽ

കോടതി വഴി വീണ്ടും ചെയര്‍മാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനുള്ള നീക്കമാണ് എസ്‌ഐടി നടത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ് സി ചെയർമാൻ ഡോ. എം ആർ ബൈജു അന്വേഷണങ്ങളോട് സഹകരിക്കുന്നില്ലെന്ന് ​ക്രൈംബ്രാഞ്ച്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. തിരുവന്തപുരം വിജിലന്‍സ് കോടതിയിലാണ് എസ്ഐടി റിപ്പോര്‍ട്ട് നല്‍കിയത്.

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടിൽ ചോദ്യം ചെയ്യലിനായി ഒരു തവണ ഹാജരായ ചെയര്‍മാന്‍ ഡോ. ബൈജു പിന്നീട് രണ്ട് പ്രാവശ്യം നോട്ടിസ് നല്‍കിയിട്ടും ഹാജരായിരുന്നില്ല. കോടതി വഴി വീണ്ടും ചെയര്‍മാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനുള്ള നീക്കമാണ് എസ്‌ഐടി നടത്തുന്നത്. ചെയർമാൻ സഹകരിക്കുന്നില്ലെന്ന വിവരം എസ്ഐടി ഹൈക്കോടതിയെയും അറിയിക്കും.

എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാൽ ബൈജുവിന്റെ മൊഴി രേഖപ്പെടുത്തല്‍ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പിഎസ്​സി അംഗങ്ങളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് ചെയര്‍മാനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

അതേസമയം, നിലവിലുള്ള കേസില്‍ ഹൈക്കോടതി വിധിവന്ന ശേഷം തീരുമാനം അറിയിക്കാമെന്നാണ് ബൈജു മറുപടി നല്‍കിയത്. താൻ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നും, എല്ലാ ഉദ്യോ​ഗസ്ഥരുടെ പിഴവാണെന്നുമാണ് ബൈജു നേരത്തെ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കേസിൽ രണ്ട് പി എസ് സി ഉദ്യോ​ഗസ്ഥർ അറസ്റ്റിലായിരുന്നു.

Crime Branch SIT in court against PSC Chairman Dr. M R Baiju

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എൽപിഎസ്ടി സമരം: ആരോ​ഗ്യനില വഷളായി; വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി

കാലടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകം; ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

വെമ്പായത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 2 മരണം

ചാലയില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച; രണ്ടു കിലോ സ്വര്‍ണം കവര്‍ന്നു

Today's Rashi Phalam November 13| കുടുംബ സ്വത്ത് കിട്ടാൻ അനുകൂല സാഹചര്യം, വാഹന മോഹം സഫലമാകും