പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: എസ്‌ഐടി രൂപികരിച്ചു 
Kerala

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: എസ്‌ഐടി രൂപികരിച്ചു; എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും

എസ്പി വിക്രമനാണ് അന്വേഷണച്ചുമതല. കേസില്‍ ഇവര്‍ക്കെതിരെയുള്ള അന്വേഷണം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിനായി എസ്‌ഐടി രൂപീകരിച്ച് സര്‍ക്കാര്‍. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് മേല്‍നോട്ടം. എസ്പി വിക്രമനാണ് അന്വേഷണച്ചുമതല. ഇഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

പ്രാഥമിക അന്വേഷണം 30 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. തെളിവുകള്‍ കൈമാറിയ ഇ.ഡി ഉദ്യോഗസ്ഥരുമായി പ്രത്യേക സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാകും തുടര്‍നടപടികളിലേക്കു കടക്കുക. ഇ.ഡി. ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞാല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു കേസെടുക്കും.

പിണറായിക്കെതിരേ കൈക്കൂലിയാരോപണവും വീണയ്ക്കും റിയാസിനും സുഹൃത്തുക്കൾക്കുമെതിരേ 25 കോടിയുടെ ഹവാലാ ഇടപാടുകളുമാണ് ഇഡി ആരോപിക്കുന്നത്. രണ്ടുസംഭവങ്ങളിലും പ്രത്യേക അന്വേഷണം ആവശ്യമായിവരുമെന്നാണ് പൊലീസ് മേധാവി സർക്കാരിനെ അറിയിച്ചത്. അത് ആദ്യഘട്ട അന്വേഷണത്തിനുശേഷമാകാമെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

SIT to investigate Pinarayi Vijayan in connection with the CMRL-Exalogic case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

'40 വയസ് ആയാൽ എന്താണ് പ്രശ്നം ? ഞാനിപ്പോൾ അത് ആസ്വദിക്കുകയാണ്'

മുകേഷ് അംബാനിയെ മറികടന്ന് അദാനി ഇന്ത്യന്‍ കോടീശ്വരനില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍ ആരൊക്കെ?

'സന്തോഷം വരും സങ്കടം വരും, ഹിറ്റ് വരും ഫ്ലോപ്പ് വരും ആവറേജ് വരും... ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കും; ജീവിതം അങ്ങനെയാണ്'

ആർമി ഡെന്റൽ കോർപ്സിൽ 37 ഒഴിവുകൾ; BDS,MDS യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം