കെ കെ രാ​ഗേഷ്  ഫെയ്സ്ബുക്ക്
Kerala

'വേദിയില്‍ ഇരുന്നത് മഹാപരാധമല്ല'; പങ്കെടുത്തത് മുന്‍ ജനപ്രതിനിധി എന്ന നിലയിലെന്ന് കെ കെ രാഗേഷ് - വിഡിയോ

സംഘാടകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വേദിയില്‍ ഇരുന്നതെന്ന് കെ കെ രാഗേഷ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സര്‍ക്കാര്‍ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം വേദിയില്‍ ഇരുന്നതിനെ ന്യായീകരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. വേദിയില്‍ ഇരുന്നത് മഹാപരാധമല്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ ക്ഷണം ഇല്ലെങ്കിലും മുന്‍ എം പിമാര്‍ പങ്കെടുക്കാറുണ്ട്. പരിപാടിയില്‍ പങ്കെടുത്തത് മുന്‍ ജനപ്രതിനിധി എന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നും കെ കെ രാഗേഷ് പറയുന്നു.

മുഖ്യമന്ത്രിക്കൊപ്പം പരിപാടിക്ക് എത്തിയപ്പോള്‍ സംഘാടകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വേദിയില്‍ ഇരുന്നതെന്ന് കെ കെ രാഗേഷ് പറഞ്ഞു. വിഴിഞ്ഞം പരിപാടിയില്‍ മന്ത്രിമാര്‍ പോലും ഇരിക്കാത്ത വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇരുന്നതാണ് പ്രശ്‌നം. ഈ വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉണ്ടായ വാര്‍ത്തയാണിതെന്ന് കെ കെ രാഗേഷ് ആരോപിച്ചു.

രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശാനാണ് ഇപ്പോഴത്തെ വിവാദമെന്ന് കെ കെ രാഗേഷ് പറഞ്ഞു. ബി ജെ പിക്കൊപ്പം കോണ്‍ഗ്രസും രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശുന്നു. വിഴിഞ്ഞം ഉദ്ഘാടനം ലജ്ജാകരമായ രീതിയില്‍ ബി ജെ പി രാഷ്ട്രീയവത്കരിച്ചു. പ്രോട്ടോകോള്‍ പ്രകാരം സംസ്ഥാനം പറയാത്ത പേരായിരുന്നു ബി ജെ പി അധ്യക്ഷന്റേത് എന്നും രാഗേഷ് പറഞ്ഞു.

കണ്ണൂര്‍ മുഴപ്പിലങ്ങാട്- ധര്‍മ്മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വേദി പങ്കിട്ടത്. ഉദ്ഘാടന പരിപാടിയുടെ നോട്ടീസില്‍ കെകെ രാഗേഷിന്റെ പേരുണ്ടായിരുന്നില്ല. ക്ഷണിക്കാതെ കെ കെ രാഗേഷ് എത്തിയെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

പാറയിടുക്കില്‍ കുടുങ്ങി കുട്ടിയാന, അമ്മയാനയുടെ വരവും കാത്ത് വനപാലകര്‍-വിഡിയോ

ശബരിമല ഡ്യൂട്ടിയിൽ ലാലേട്ടൻ; തരുൺ മൂർത്തി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ചാഞ്ചാട്ട വിപണിയില്‍ നല്ലത് എസ്‌ഐപിയോ ലംപ്‌സമോ?; വിശദാംശങ്ങള്‍

350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ; 'പ്രണയക്കെണി'യൊരുക്കിയ 19കാരന്‍ പിടിയില്‍

SCROLL FOR NEXT