പ്രതീകാത്മക ചിത്രം 
Kerala

ശിവഗിരി തീർഥാടന ഘോഷയാത്ര: രണ്ടു താലൂക്കുകളിൽ ഇന്ന് പ്രാദേശിക അവധി  

പൊതുപരീക്ഷകൾക്ക് മാറ്റമില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ ഇന്ന് പ്രാദേശിക അവധി. ശിവഗിരി തീർഥാടന ഘോഷയാത്ര പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

ശിവഗിരി തീർഥാടന ഘോഷയാത്ര ഇന്ന്

ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ശിവഗിരി മഹാസമാധിയിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര പ്രയാണം മഠം ജംക്‌ഷൻ, റെയിൽവേ അടിപ്പാത, മൈതാനം, റെയിൽവേ സ്റ്റേഷൻ വഴി എട്ട് മണിയോടെ തിരികെ മഹാസമാധി മന്ദിരത്തിലെത്തും. ഗുരുദേവന്റെ അലങ്കരിച്ച റിക്ഷയ്ക്ക് പിന്നിൽ നൂറുകണക്കിനു പേർ ഘോഷയാത്രയിൽ അണിനിരക്കും. 

രാവിലെ 9:30ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ തീർഥാടക സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ സാഹിത്യസമ്മേളനം മന്ത്രി സജി ചെറിയാൻ ഉച്ചയ്ക്ക് ഉദ്ഘാടനം നിർവ്വഹിക്കം.  കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ശാസ്ത്ര സാങ്കേതിക സമ്മേളനം വൈകിട്ട് മൂന്ന് മണിക്ക് ഉദ്​ഘാടനം ചെയ്യും. ശ്രീനാരായണ ദാർശനിക സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വെകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT