പ്രതീകാത്മക ചിത്രം 
Kerala

കൊല്ലത്ത് വീട്ടുപറമ്പിൽ അസ്ഥികൂടം, ശരീരാവശിഷ്ടങ്ങൾ ചിതറിയ നിലയിൽ

താടിയെല്ല്, തലയോട്ടി, കൈകാലുകൾ എന്നിവ പറമ്പിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നാണ് കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പുനലൂരിനടുത്ത് വെഞ്ചേനിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ഇവിടെ തനിച്ച് താമസിച്ചിരുന്ന ജോണിന്റേതാവാം അസ്ഥികൂടം എന്നാണ് പൊലീസ് നി​ഗമനം. താടിയെല്ല്, തലയോട്ടി, കൈകാലുകൾ എന്നിവ പറമ്പിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.

അസ്ഥികൂടങ്ങൾ പൊലീസ് ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. ബന്ധുക്കളുമായി അകന്ന് കഴിയുകയായിരുന്നു ഇയാൽ. ഒരു മാസമായി വിവരമൊന്നും ഇല്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ എത്തി നടത്തിയ പരിശോധനയിലാണ് പറമ്പിൽ നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. 

ജോൺ ഉപയോ​ഗിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. നായ ശല്യം രൂക്ഷമായ പ്രദേശമാണ് ഇത്. നായകളുടെ ആക്രമണത്തെ തുടർന്നുള്ള മരണമോ അതല്ലെങ്കിൽ മരിച്ചതിന് ശേഷം മൃതദേഹാവശിഷ്ടങ്ങൾ നായകൾ കടിച്ചു വലിച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്. കൊലപാതക സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT