പ്രതീകാത്മക ചിത്രം 
Kerala

എംഡിഎംഎയുമായി മലയാളി ടെലിവിഷന്‍ താരവും കൂട്ടാളികളും പിടിയില്‍

ഇവരില്‍ നിന്ന് 191 ഗ്രാം എംഡിഎംഎയും 2.80 കിലോഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

സമകാലിക മലയാളം ഡെസ്ക്

ബെംഗളുരു: രാസലഹരി മരുന്നുമായി ടെലിവിഷന്‍ താരം ഉള്‍പ്പടെ മൂന്നുമലയാളികളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ടെലിവിഷന്‍ താരം ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗള്‍തൊടി ജിതിന്‍ എന്നിവരാണ് പിടിയാലയത്. ഇവരില്‍ നിന്ന് 191 ഗ്രാം എംഡിഎംഎയും 2.80 കിലോഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

കര്‍ണാടകയിലെ ഒരു പ്രമുഖ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് 1985 പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ബെംഗളൂരുവിലെ എന്‍ഐഎഫ്ടി കോളജിന് സമീപത്തുവച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. ആറ് ലക്ഷത്തോളം രൂപ വില വരുന്ന ലഹരിവസ്തുക്കളാണ് ഇവരില്‍ നിന്നും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT