സജു രാജൻ സ്ക്രീൻഷോട്ട്
Kerala

പാമ്പ് പിടിത്തക്കാരന്റെ ജീവനെടുത്ത് മൂർഖൻ; കടിയേറ്റ വയോധികനും മരിച്ചു

ഞായറാഴ്ച ഉച്ചയോടെ ഏരൂർ തെക്കേവയൽ കോളനിക്കു സമീപത്ത് വച്ചായിരുന്നു സജുവിന് പാമ്പ് കടിയേറ്റത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പാമ്പ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ പാമ്പ് പിടിത്തക്കാരനും പാമ്പ് കടിയേറ്റ് മരിച്ചു. പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജു ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ ഏരൂർ തെക്കേവയൽ കോളനിക്കു സമീപത്ത് വച്ചായിരുന്നു സജുവിന് പാമ്പ് കടിയേറ്റത്. കഴി‍ഞ്ഞ 24ന് ഇവിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രൻ (65) മരിച്ചിരുന്നു.

തുടർന്ന് പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെയാണു സജുവിനെ പാമ്പ് കടിച്ചത്. മൂർഖനെ സജു പിടികൂടി ബന്ധിച്ചെങ്കിലും അബദ്ധത്തിൽ കടിയേൽക്കുകയായിരുന്നു. ഭാര്യ: മാളു. മക്കൾ: കതിര, രുദ്ര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും