തൃശൂരില്‍ ചേര്‍ന്ന എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി യോഗത്തില്‍നിന്ന്‌ 
Kerala

വെള്ളാപ്പള്ളിയുടെ ജൂബിലി: എസ്എന്‍ഡിപി യോഗം ഓഫിസിനു മുന്നില്‍ പട്ടിണി സമരം

എസ്എന്‍ഡിപി യോഗ നേതൃത്വത്തില്‍ വെള്ളാപ്പിള്ളി നടേശന്റെ 25ാം വര്‍ഷം ആഘോഷിക്കുന്ന ഡിസംബര്‍ 25ന് യോഗം സംരക്ഷണ സമിതി കൊല്ലത്തുള്ള യോഗം ഓഫീസിനു മുന്നില്‍ പട്ടിണി സമരം നടത്തും

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: എസ്എന്‍ഡിപി യോഗ നേതൃത്വത്തില്‍ വെള്ളാപ്പിള്ളി നടേശന്റെ 25ാം വര്‍ഷം ആഘോഷിക്കുന്ന ഡിസംബര്‍ 25ന് യോഗം സംരക്ഷണ സമിതി കൊല്ലത്തുള്ള യോഗം ഓഫീസിനു മുന്നില്‍ പട്ടിണി സമരം നടത്തും.  

കേരളത്തിലെ എല്ലാ ജില്ലകളേയും പ്രതിനിധീകരിച്ച് 25 മുന്‍ യൂണിയന്‍ ഭാരവാഹികള്‍ ഉപവാസം നടത്താനും 500 പേര്‍ അനുഭാവ സമരം നടത്താനും തൃശൂര്‍ പേള്‍ റീജന്‍സിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗത്തില്‍ സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ.ആര്‍. അജന്ത കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ്. പി.പി. ദാസന്‍, ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ് കുമാര്‍, മുന്‍ തൃശൂര്‍ യൂണിയന്‍ സെക്രട്ടറി പി.എന്‍. പ്രേംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്

ജയിലില്‍ പോയ മൂന്നെണ്ണത്തില്‍ ഒന്നിന്റെ കല്യാണമായി; എന്റെ കാശിന് തായ്‌ലന്റില്‍ ഹണിമൂണും: ദിയ കൃഷ്ണ

അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വിഡിയോ പിൻവലിച്ച് മന്ത്രി ഒ ജെ ജനീഷ് കുമാർ; സമരം സംഘടനയുടെ തീരുമാനമെന്ന് ആവർത്തനം

രണ്ടും ഒരേ കുടുംബമാണെങ്കിലും വ്യത്യസ്ത സ്വഭാവം, ഉള്ളിയും സവാളയും തമ്മിലുള്ള പ്രധാന വ്യത്യാസം

പിടി ഉഷയുടെ 42 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് വിത്യ രാംരാജ്; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം