ശോഭാ സുരേന്ദ്രന്‍/ഫയല്‍ 
Kerala

'സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്നത്തിൽ ഇടപെടണം'- ശോഭ സുരേന്ദ്രൻ നരേന്ദ്ര മോദിയെ കണ്ടു

'സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്നത്തിൽ ഇടപെടണം'- ശോഭ സുരേന്ദ്രൻ നരേന്ദ്ര മോദിയെ കണ്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഡൽഹിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശോഭ കേരള ബിജെപിയിലെ സംഘടനാ പ്രശ്‌നങ്ങളിൽ ഇടപെടൽ തേടിയാണ് മോദിയെ കണ്ടത്. 

ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ഇടപെട്ടിട്ടും പ്രശ്‌നങ്ങൾക്കു പരിഹാരം ഉണ്ടായിട്ടില്ലെന്ന് ശോഭ പരാതിപ്പെട്ടു. നാളെ കൊച്ചിയിലെത്തുന്ന മോദി സംസ്ഥാന നേതാക്കളുമായി വിഷയം ചർച്ച ചെയ്യും. 

വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുമോ എന്ന ചോദ്യത്തിന് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നായിരുന്നു ശോഭയുടെ മറുപടി. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചുവെന്നും ശോഭ പറഞ്ഞു. ഭാരതീയ ജനതാ പാർട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാൻ അഖിലേന്ത്യ അധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആളുകളും ഉണ്ടല്ലോ എന്നും അവർ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT