'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം

വീട്ടില്‍ പോയി പറയാന്‍ തുടങ്ങിയ പിണറായി വിജയന്റെ സമീപനം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി
Pinarayi Vijayan
പിണറായി വിജയൻ ഫയൽ
Edited By:
Updated on: 
1 min read

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. വീട്ടില്‍ പോയി പറയാന്‍ തുടങ്ങിയ പിണറായി വിജയന്റെ സമീപനം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല. പിണറായി വിജയന്റെ ശൈലിയും തിരിച്ചടിക്ക് കാരണമായതായി പ്രതിനിധികള്‍ തുറന്നടിച്ചു.

Pinarayi Vijayan
മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

പിണറായി വിജയന്റേത് ഏകപക്ഷീയമായ ശൈലിയാണ്. അദ്ദേഹത്തിന്റെ ഇടപെടലുകളും പെരുമാറ്റവും പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും വലിയ മാനസിക വിഷമങ്ങള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും സര്‍ക്കാര്‍ ഒറ്റയ്ക്ക് തീരുമാനമെടുത്തു. ഇതേത്തുടര്‍ന്ന് പാര്‍ട്ടി പലഘട്ടങ്ങളിലും പ്രതിരോധത്തിലായിപ്പോയെന്നും പ്രതിനിധികള്‍ പറഞ്ഞു.

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തോല്‍വിക്ക് വര്‍ഗീയ പ്രചാരണം മാത്രമല്ല കാരണമായതെന്നും യോഗത്തില്‍ പ്രതിനിധികള്‍ പറഞ്ഞു. പാര്‍ട്ടി കോട്ടകളില്‍ പോലും വോട്ടു ചേര്‍ച്ചയുണ്ടായി. ഇതില്‍ കൃത്യമായ പരിശോധന ഉണ്ടാകണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സമീപത്തെ പയ്യന്നൂര്‍ മണ്ഡലത്തിലെ വിഷയങ്ങളും തൃക്കരിപ്പൂരില്‍ പ്രതിഫലിച്ചുവെന്നും പ്രതിനിധികള്‍ പറഞ്ഞു. തൃക്കരിപ്പൂരില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് തോല്‍വിക്ക് കാരണമെന്നാണ് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നത്.

Pinarayi Vijayan
സുഹൈലിന്റെ ശരീരത്തില്‍ അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില്‍ മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും
Pinarayi Vijayan
കിഫ്ബിയെ ദുര്‍ബലപ്പെടുത്തുന്നത് കേരളത്തെ കാല്‍നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്
Summary

Unilateral style backfires, sharp criticism against Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com