പിണറായി വിജയൻ- മോഹൻലാൽ അഭിമുഖം 
Kerala

'മന്ത്രി സ്ഥാനം ഒഴിഞ്ഞ് നേരെ ഞാന്‍ വാടക വീട്ടിലേക്ക് മാറി'; പിണറായി വിജയന്റെ അഭിമുഖം വീണ്ടും ഏറ്റെടുത്ത് സോഷ്യല്‍മീഡിയ- വിഡിയോ

കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങി വാടക വീട്ടിലേക്ക് മാറിയതിന് പിന്നാലെ വൈറലായി മോഹന്‍ലാലിന് നല്‍കിയ ഇരുവര്‍ അഭിമുഖം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങി വാടക വീട്ടിലേക്ക് മാറിയതിന് പിന്നാലെ വൈറലായി മോഹന്‍ലാലിന് നല്‍കിയ ഇരുവര്‍ അഭിമുഖം. നായനാര്‍ മന്ത്രിസഭയില്‍ നിന്ന് വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞതിന് ശേഷം വാടക വീട്ടിലേക്ക് മാറിയതുമായി ബന്ധപ്പെട്ട് അഭിമുഖത്തില്‍ പിണറായി വിജയന്‍ പറയുന്ന ഭാഗമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.

പിണറായി വിജയന് അന്നും ഇന്നും ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും എപ്പോഴും ഒരു കരുതല്‍ ഉണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. പിന്നാലെ എങ്ങനെയാണ് ഒരുപോലെ ഇരിക്കാന്‍ സാധിക്കുന്നതെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടിയായി പിണറായി വിജയന്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കാവല്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങി വാടക വീട്ടിലേക്ക് മാറിയ പശ്ചാത്തലത്തിലാണ് മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

'നമ്മള്‍ ഏത് സ്ഥാനത്ത് ഇരിക്കുന്നയാളായാലും അത് പ്രത്യേക നിയോഗത്തിന്റെ ഭാഗമാണെന്ന് കാണണം. എപ്പോഴും അവിടെ നിന്ന് മാറേണ്ടി വരും. ആ ഒരു ധാരണ നമ്മുടെ ഉള്ളില്‍ ഉണ്ടാകും. ആ മാറ്റത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കണം. ഇപ്പോള്‍ മാറണം എന്ന് പറഞ്ഞാല്‍ ഒരു പ്രയാസവും ഉണ്ടാകരുത്. അതാണ് ഏറ്റവും പ്രധാനം. വൈദ്യുതി മന്ത്രിയായിട്ടാണല്ലോ ഞാന്‍ മന്ത്രിസഭാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അപ്പോള്‍ അന്ന് എന്റെ മക്കള്‍ ചെറുതാണ്. വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞ് നേരെ വാടക വീട്ടിലേക്ക് മാറി. ഒരു പ്രയാസവും കുട്ടികള്‍ക്ക് പോലും ഉണ്ടായില്ല. എന്താണോ ഉള്ളത് അതുകൊണ്ട് ജീവിക്കുക, അതില്‍ സന്തോഷിക്കാനും അതിന്റെ ഭാഗമായി മാറാനും കഴിയണം. എനിക്ക് അങ്ങനെ ഒരു നിലയാണ് ഉള്ളത്. വല്ലാതെ എന്തെങ്കിലും മോഹിക്കാറില്ല'- പിണറായി വിജയന്‍ പറഞ്ഞു.

പിണറായി വിജയന്‍ ബേക്കറി ജങ്ഷന് സമീപമാണ് പുതിയ വാടക വീട് എടുത്തത്. അതേസമയം പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുമോ എന്നതില്‍ ഇത് വരെ തീരുമാനമായിട്ടില്ല. കേരളത്തിന് പ്രതിപക്ഷ നേതാവുണ്ടാകും ആരെന്ന് തീരുമാനിക്കുക കേരളത്തിലാണെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചത്.

Social media takes over Pinarayi Vijayan's interview again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി കെ സി വേണുഗോപാല്‍ തന്നെ?; ഇരിക്കൂറില്‍ മത്സരിച്ചേക്കും

Kerala CM Selection Live: മുഖ്യമന്ത്രി കെ സി വേണുഗോപാല്‍ തന്നെ?; ഇരിക്കൂറില്‍ മത്സരിച്ചേക്കും

എട്ടുവര്‍ഷത്തെ ഇടവേള, ശ്രോതാക്കള്‍ക്ക് ഹരം പകരാന്‍ വിണ്ടും റേഡിയോ നാടകോത്സവം; രണ്ട് നാടകങ്ങളില്‍ മോഹന്‍ലാല്‍

അയ്യര്‍ തിളങ്ങി; പഞ്ചാബ് കിങ്‌സിന് കൂറ്റന്‍ വിജയലക്ഷ്യം

'കെ സിയെ മുഖ്യമന്ത്രിയാക്കണം', കര്‍ണാടക വഴി ലീഗിന് മേൽ സമ്മര്‍ദ്ദം; പാണക്കാട്ടെത്തി ന്യൂനപക്ഷ ക്ഷേമ മന്ത്രി

SCROLL FOR NEXT