സാമുഹിക സുരക്ഷാപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ പ്രതീകാത്മക ചിത്രം
Kerala

സാമുഹിക സുരക്ഷാപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

ഡിസംബര്‍ 25ന് വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

Author : Sujith

തിരുവനന്തപുരം: നവംബറിലെ സാമൂഹിക സുരക്ഷാ പെന്‍ഷനും സര്‍ക്കാര്‍ ധനം ഉപയോഗിച്ചു പെന്‍ഷന്‍ വിതരണം ചെയ്യുന്ന ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും ഇന്നുമുതല്‍ വിതരണം ചെയ്യും. കൂടാതെ ദേശീയ സാമൂഹിക സഹായ പദ്ധതിയില്‍ വരുന്ന ഇന്ദിരാഗാന്ധി വാര്‍ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ എന്നിവയുടെ വിതരണവും തുടങ്ങും.

ഡിസംബര്‍ 25ന് വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. വിവിധ പെന്‍ഷനുകള്‍ക്കായി 1,113.4 കോടി രൂപ അനുവദിച്ചു. മുടക്കമില്ലാതെ ഏഴാം മാസവും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുകയാണ്. അര്‍ഹരായവരിലേക്ക് പെന്‍ഷന്‍ കൃത്യസമയത്ത് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഓഫീസ് വ്യക്തമാക്കി.

Social Security Pension Distribution Begins Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ ചക്കക്കൊമ്പന്‍ ഓണ്‍; തുറസ്സായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി; വിദ്യാലയങ്ങള്‍ക്ക് അവധി; നിരോധനാജ്ഞ

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അ‍ഞ്ച് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലർട്ട്

Today's Rashi Phalam November 25 |പ്രവർത്തനം വിപുലീകരിക്കും, വരുമാനം വർദ്ധിക്കും

പരിയാരം മെഡിക്കല്‍ കൊളേജില്‍ കട്ടില്‍ തകര്‍ന്ന് വയോധികന് പരിക്ക്; പരാതിപെട്ടപ്പോള്‍ മോശം പെരുമാറ്റമെന്ന് ബന്ധുക്കള്‍

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റി, ത്രിപുര ചീഫ് ജസ്റ്റിസിനും മാറ്റം