ഷാജി 
Kerala

കാമുകിയുമായി 'ഉല്ലാസ'ത്തിനായി കവർച്ച; കാർഗിലിൽ നിന്ന് നാട്ടിലെത്തിയ സൈനികൻ അറസ്റ്റിൽ 

പയ്യാവൂർ സ്വദേശിനിയായ കാമുകിയുമായി ടൂറടിക്കാനാണ് ഇയാൾ പണം ചെലവഴിച്ചത് 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കാർഗിലിൽ നിന്ന് നാട്ടിലെത്തിയ സൈനികൻ കോൺഗ്രസ് വനിതാ നേതാവിന്റെ സ്വർണമാല കവർന്ന കേസിൽ റിമാൻഡിൽ. കാമുകിയുമായി അടിച്ചു പൊളിക്കാൻ ആണ് കവർച്ച നടത്തിയത്. കോയപറമ്പിലെ പരുന്ത് മലയിൽ സെബാസ്റ്റ്യനെന്ന ഷാജി (27) ആണ് പിടിയിലായത്. പയ്യാവൂർ സ്വദേശിനിയായ കാമുകിയുമായി യാത്ര പോകാനാണ് ഇയാൾ പണം ചെലവഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ കായിക അധ്യാപികയുമായിരുന്ന ഫിലോമിന കക്കട്ടിലിന്റെ സ്വർണമാലയാണ് വാടകയ്‌ക്കെടുത്ത കാറിലെത്തി ഷാജി പിടിച്ചു പറിച്ചത്. വഴി ചോദിക്കാനെന്ന പോലെ ഇറങ്ങിയാണ് ഫിലോമിനയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ചുപവന്റെ സ്വർണമാല പറിച്ചെടുത്തത്. പിടിവലിയിൽ ഒരു പവന്റെ സ്വർണക്കുരിശ് ഇയാളുടെ കൈയ്യിലായി. ഫിലോമിന വിവരമറിയിച്ചതിനെ തുടർന്നാണ് ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചത്. 

പരിചയമില്ലാത്ത വീടുകളിൽ കയറി സ്ത്രീകൾ ഒറ്റയ്ക്കാണെന്ന് മനസിലായാൽ വെള്ളം ചോദിക്കുകയും അവർ വെള്ളമെടുക്കാൻ പോകുമ്പോൾ പുറകെ കൂടി താലിമാല പിടിച്ചു പറച്ചു രക്ഷപ്പെടുകയുമായിരുന്നു ഇയാളുടെ രീതി. നേരത്തെ പയ്യാവൂരിൽ നിന്നും വയോധികയുടെ മൂന്ന് പവൻ മാല കവർന്ന ഇയാൾ അത് വിറ്റ് ഒന്നേ കാൽലക്ഷം രൂപയുമയി കാമുകിയെയും കാമുകിയുടെ മാതാപിതാക്കളെയും കൂട്ടി എറണാകുളത്തേക്ക് വിനോദയാത്ര നടത്തിയിരുന്നെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

SCROLL FOR NEXT