Abdul Samad 
Kerala

ഭാര്യ ഒപ്പം താമസിക്കുന്നില്ല; ഭാര്യാപിതാവിനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ഇന്നലെ വൈകിട്ട് 3.45 ഓടെ കൂറ്റമ്പാറ രാമംകുത്ത് റോഡില്‍ ചേനാംപാറയിലാണു സംഭവം.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍. മലപ്പുറം ഊര്‍ങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുല്‍ സമദിനെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റു ചെയ്തത്. ഭാര്യാപിതാവ് അബ്ദുല്ലയെയാണ് ഇയാള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് 3.45 ഓടെ കൂറ്റമ്പാറ രാമംകുത്ത് റോഡില്‍ ചേനാംപാറയിലാണു സംഭവം.

അബ്ദുല്ല ഓടിച്ചിരുന്ന ബൈക്കില്‍ അബ്ദുല്‍ സമദ് കാര്‍ ഇടിപ്പിക്കുകയായിരുന്നു. ബൈക്കില്‍ നിന്നു തെറിച്ചുവീണ അബ്ദുല്ലയെ വീണ്ടും ഇടിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു.

ഭാര്യ തന്നോടൊപ്പം താമസിക്കാത്തതിനു കാരണം പിതാവായ അബ്ദുല്ലയാണ് എന്ന ധാരണയാണ് അബ്ദുല്‍ സമദിന്റെ വിരോധത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു.

Son-In-Law Arrested For Attempting To Murder His Father-In-Law: Family dispute leads to attempted murder case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT