പ്രതീകാത്മക ചിത്രം 
Kerala

തിരുവല്ലയില്‍ അച്ഛനേയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു; കസ്റ്റഡിയില്‍

ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം ഉണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരുവല്ലയില്‍ അമ്മയെയും അച്ഛനെയും മകന്‍ വെട്ടിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൃഷ്ണന്‍ കുട്ടി (72) യും ശാരദ(70) യുമാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം ഉണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലാനുള്ള കാരണം എന്താണെന്ന് അറിയില്ല.

അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു അനില്‍ താമസിച്ചിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കൈയില്‍ മാരാകായുധവുമായി അനില്‍ പ്രകോപനം സൃഷ്ടിച്ചതിനാല്‍ നാട്ടുകാര്‍ക്കും ഇടപെടനായില്ല. രക്തം വാര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

ജിദ്ദയിൽ ഇറങ്ങിയ ഫിലോമിന എവിടെ? ആശങ്കയിൽ വയനാട്ടിലെ കുടുംബം

ഫ്രിഡ്ജുകളുടെ താപനില ഉയര്‍ത്തി ഹാക്കിങ്; ഫ്രാന്‍സിലെ സൈബര്‍ ആക്രമണത്തില്‍ യുഎഇയിലും മുന്നറിയിപ്പ്

'കൊച്ചിയിലെ ഫുഡ് ഡെലിവറി ജീവനക്കാരില്‍ ഭൂരിഭാഗവും ബിരുദധാരികള്‍; 39 ശതമാനവും 25 വയസ്സിന് താഴെയുള്ളവര്‍'

ഡ്യുവല്‍ സിഎന്‍ജി സിലിണ്ടര്‍; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ നാളെ വിപണിയില്‍