അറസ്റ്റിലായവർ 
Kerala

മകൻ യുവതിയോട് മോശമായി പെരുമാറി, വീട് തീവച്ചു നശിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ

ഷീറ്റിട്ടു നിർമിച്ചിരുന്ന വീട് പൂർണമായും നശിച്ചു. ടെലിവിഷൻ, ഫ്രിഡ്ജ് ഉൾപ്പടെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ വീടിന് തീയിട്ട സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. പള്ളിപ്പാട്ടുമുറി പള്ളിശാലിൽ അഭിജിത്ത് (26), പള്ളിശാലിൽ മഞ്ജി ദത്ത് (23) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. യുവതിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട തർക്കമാണ് വീട് കയറിയുള്ള ആക്രമത്തിന് വഴിവച്ചത്. 

ശനിയാഴ്ച രാത്രിയാണ് തൃക്കുന്നപ്പുഴ കിഴക്കേക്കര മനുഭവനം നടരാജന്റെ വീട് തീവെച്ചു നശിപ്പിച്ചത്. ഷീറ്റിട്ടു നിർമിച്ചിരുന്ന വീട് പൂർണമായും നശിച്ചു. ടെലിവിഷൻ, ഫ്രിഡ്ജ് ഉൾപ്പടെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. നടരാജന്റെ മകൻ മനോജുമായുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസം മനോജ് ഒരു യുവതിയോട് മോശമായി പെരുമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുവതി പൊലീസിൽ പരാതി നൽകി. പൊലീസ് മനോജിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്തത് വിട്ടയക്കുകയായിരുന്നു. പിന്നാലെ യുവതിയുടെ ബന്ധുക്കളുൾപ്പെടെ ഏതാനുംപേർ മനോജിന്റെ വീട്ടിലെത്തി ആയുധങ്ങൾകാട്ടി ഭീഷണിമുഴക്കി. നടരാജനും ഭാര്യ മണിയമ്മയും സംഭവത്തെപ്പറ്റി രാത്രിതന്നെ പൊലീസിൽ പരാതി നൽകി.

രാത്രി പത്തരയോടെ ഏതാനുംപേരെത്തി  വീടുകത്തിക്കുകയായിരുന്നു. ശബ്ദംകേട്ട് നടരാജനും ഭാര്യയും ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം മനോജ് വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. കൂടുതൽ പ്രതികളുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT