സോണിയാ​ഗാന്ധി  ഫയൽ
Kerala

സോണിയാഗാന്ധി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം റോഡ് ഷോ

പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചാരണത്തിനായാണ് സോണിയയെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. മറ്റന്നാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും വയനാട്ടിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചാരണത്തിനായാണ് സോണിയയെത്തുന്നത്.

പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ സോണിയാഗാന്ധി സംബന്ധിക്കും. കല്‍പ്പറ്റയില്‍ പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോയിലും സോണിയയും രാഹുലും മൂവരും പങ്കെടുക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാഗാന്ധി 10 ദിവസം തുടര്‍ച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം. രാഹുല്‍ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിപിഐയുടെ സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ പ്രിയങ്കയുടെ പ്രധാന എതിരാളി. ബിജെപിയുടെ നവ്യ ഹരിദാസും മത്സരരംഗത്തുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT