കൊച്ചുവേളിയില്‍ നിന്നും താംബരം വരെയാണ് പുതിയ സര്‍വീസ് ഫയൽ
Kerala

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

50 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുനലൂര്‍- ചെങ്കോട്ട പാതയില്‍ പ്രത്യേക എസി ട്രെയിന്‍ ഇന്നു മുതല്‍ ഓടിത്തുടങ്ങും

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: 50 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുനലൂര്‍- ചെങ്കോട്ട പാതയില്‍ പ്രത്യേക എസി ട്രെയിന്‍ ഇന്നു മുതല്‍ ഓടിത്തുടങ്ങും. പശ്ചിമഘട്ട മലനിരകളിലൂടെ ആദ്യമായാണ് എസി തീവണ്ടി ഓടുന്നത്. കൊച്ചുവേളിയില്‍ നിന്നും താംബരം വരെയാണ് പുതിയ സര്‍വീസ്.

പശ്ചിമഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിച്ച് എസി തീവണ്ടിയില്‍ യാത്ര ചെയ്യാനുള്ള സൗകര്യമാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസമാണ് സര്‍വീസ്. താംബരം - കൊച്ചുവേളി എക്സ്പ്രസ് വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.40ന് താംബരത്തുനിന്നും സര്‍വീസ് ആരംഭിക്കും. മധുര,ചെങ്കോട്ട, പുനലൂര്‍, കൊല്ലം വഴി അടുത്തദിവസം ഉച്ചയ്ക്ക് 1 .40 ന് കൊച്ചുവേളിയില്‍ എത്തിച്ചേരുന്ന വിധമാണ് സര്‍വീസ്. പുനലൂരില്‍ രാവിലെ 11 .10 നും കൊട്ടാരക്കരയില്‍ 11. 43നുമാണ് ട്രെയിന്‍ എത്തുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊച്ചുവേളി- താംബരം എക്സ്പ്രസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3. 35ന് കൊച്ചുവേളിയില്‍ നിന്നും സര്‍വീസ് ആരംഭിക്കും. കൊല്ലം, പുനലൂര്‍, ചെങ്കോട്ട, മധുര വഴി പിറ്റേന്ന് രാവിലെ 7. 35ന് താംബരത്ത് എത്തും. കൊട്ടാരക്കരയില്‍ വൈകിട്ട് 5. 12 ഉം പുനലൂരില്‍ 5. 40 നും എത്തിച്ചേരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT