Special Intensive Revision (SIR) 2026 process ഫയൽ
Kerala

എസ്‌ഐആര്‍: 122 നിയോജകമണ്ഡലങ്ങളിലെ ഹിയറിങ് പൂര്‍ത്തിയായി

നോട്ടിസ് നല്‍കിയ എല്ലാവരെയും കൃത്യമായി ഹിയറിങ്ങ് നടത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ 122 നിയോജകമണ്ഡലങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി. എസ്‌ഐആറുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയവരുടെ ഹിയറിങ്ങ് ഈ മണ്ഡലങ്ങളില്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

നോട്ടിസ് നല്‍കിയ എല്ലാവരെയും കൃത്യമായി ഹിയറിങ്ങ് നടത്തി. ഒരു വോട്ടറുടെയും വോട്ടവകാശം നിഷേധിക്കാതെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരിക്കുന്നതിന് ആണ് പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്. ഹിയറിങ്ങ് അവശേഷിക്കുന്ന നിയോജകമണ്ഡലങ്ങളില്‍ ഉടനെ തന്നെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനു ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

താനൂര്‍ 1, പേരാമ്പ്ര 1, തവനൂര്‍ 2, ബാലുശ്ശേരി 2, എലത്തൂര്‍ 4, മഞ്ചേരി 5, അഴിക്കോട് 6, തിരുരങ്ങാടി 9, പൊന്നാനി 46, പത്തനാപുരം 43, കുന്നമംഗലം 44, കൊണ്ടോട്ടി 65, കളമശ്ശേരി 61, വള്ളിക്കുന്ന് 78, നാദാപുരം 71, കണ്ണൂര്‍ 93 കൊയിലാണ്ടി 88, പേരാവൂര്‍ 218 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലങ്ങളിലെ അവശേഷിക്കുന്ന ഹിയറിങ്ങ്. ജില്ലാ അടിസ്ഥാനത്തില്‍ കൊല്ലം 0.02%, മലപ്പുറം 0.06%, കോഴിക്കോട് 0.09%, കണ്ണൂര്‍ 0.19% ഹിയറിങ്ങ് ബാക്കിയുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Special Intensive Revision Hearings completed for 122 constituencies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്; പ്രായം കുറഞ്ഞ അവയവദാതാവ് നിരവധിപേര്‍ക്ക് പുതുജീവനാകും

സിംബാബ്‌വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്‌ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക

ആ യാത്ര പുതു ജീവന് വേണ്ടി, 'ഏത് കേസാണ് സിബിഐ നന്നായി അന്വേഷിച്ചത്?', ലോകകപ്പിൽ വൻ അട്ടിമറി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപൂര്‍വം, രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന് സോണിയ ഗാന്ധിയുടെ പിന്തുണ, 'ഇതൊരു സന്ദേശം'

പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി

SCROLL FOR NEXT