കാനനപാതയിലൂടെ എത്തുന്നവർക്ക് പ്രത്യേക പാസ് 
Kerala

മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട; കാനനപാതയിലൂടെ എത്തുന്നവർ നേരിട്ട് 18ാം പടിയിലേക്ക്: പ്രത്യേക പാസിന്റെ വിതരണം ഇന്നു മുതൽ

50 കിലോമീറ്ററിലധികം ദൂരം നടന്നെത്തുന്ന ഭക്തര്‍ വീണ്ടും മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ശബരിമല: പരമ്പരാഗത കാനനപാത വഴി നടന്ന് ശബരിമല സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ഇന്നു മുതൽ പ്രത്യേക പാസ്. പ്രത്യേക പാസ് നൽകുന്നതിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ എഡിഎം അരുൺ എസ് നായർ നിർവഹിച്ചു. കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർഥാടകർക്കു വനം വകുപ്പുമായി സഹകരിച്ചാണു പ്രത്യേക പാസ് നൽകുന്നത്.

മുക്കുഴിയില്‍ വച്ചാണ് വനം ഇവര്‍ക്ക് പാസ് നല്‍കുക. ഭക്തരുടെ ഏറെ നാളെത്തെ ആവശ്യമായിരുന്നു ഇത്. അവര്‍ക്ക് ആശ്വാസമാകുന്നതാണ് തീരുമാനം. 50 കിലോമീറ്ററിലധികം ദൂരം നടന്നെത്തുന്ന ഭക്തര്‍ വീണ്ടും മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യമായിരുന്നു. പാസ് നല്‍കുന്നതോടെ അതൊഴിവാകും.

കാനന പാതയിലൂടെ വരുന്നവർക്കു പമ്പയിൽനിന്നു സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്കു എത്താനും സൗകര്യം ചെയ്യും. ഇവർക്കു മരക്കൂട്ടത്തു വച്ചു ശരംകുത്തി വഴി ഒഴിവാക്കി ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കാന്‍ സാധിക്കും.‌ നടപന്തലിൽ എത്തുന്ന പ്രത്യേക പാസ് ഉള്ള തീർഥാടകർക്കു പ്രത്യേക വരിയിലൂടെ ദർശനം സാധ്യമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT