പൊന്നമ്മ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
Kerala

ഇനി പെന്‍ഷന്‍ നല്‍കേണ്ട; റോഡില്‍ കസേരയിട്ട് സമരം ചെയ്ത പൊന്നമ്മ യാത്രയായി

അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാന്‍ പണമില്ലാതായതോടെ പൊന്നമ്മ വ്യത്യസ്തമായ സമരം ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇടുക്കി വണ്ടിപ്പെരിയാറില്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച 90കാരി പൊന്നമ്മ മരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം.

അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാന്‍ പണമില്ലാതായതോടെ പൊന്നമ്മ വ്യത്യസ്തമായ സമരം ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു പൊന്നമ്മ സമരം ചെയ്തത്. പൊലീസെത്തിയാണ് പിന്നീട് ഇവരെ അനുനയിപ്പിച്ച് റോഡില്‍ നിന്ന് മാറ്റിയത്.

മസ്റ്ററിങ് പൂര്‍ത്തായാക്കാതിരുന്നതും ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് തടസമായിരുന്നു. അവശതയിലുള്ള ആളുടെ വീട്ടിലെത്തി മസ്റ്ററിങ് നടപടി പൂര്‍ത്തിയാക്കണമെന്നും അന്ന് ആവശ്യമുയര്‍ന്നിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തത് പെന്‍ഷന്‍ കിട്ടാന്‍ തടസ്സമായി. പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ ഒരു മാസത്തെ പെന്‍ഷന്‍ കിട്ടി. രണ്ട് മാസത്തെ പെന്‍ഷന്‍ കോണ്‍ഗ്രസും നല്‍കി. ആറ് മാസത്തെ പെന്‍ഷന്‍ കിട്ടാന്‍ ഇനിയും ബാക്കിയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തില്‍ എല്‍ഡിഎഫ് ഭരണം ബിജെപി ആഗ്രഹിക്കുന്നു'

ബേസിലിന്റെ 'ശക്തിമാനാകാന്‍' അല്ലു അര്‍ജുന്‍? രണ്‍വീറിനോട് പറഞ്ഞ അതേ കഥ; പ്രഖ്യാപനം എന്നുണ്ടാകും?

'മോദിജിയുടെ തെറ്റല്ല, ആരോ തെറ്റിദ്ധരിപ്പിച്ചതാണ്'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വര്‍

ബംഗ്ലാദേശില്‍ ഐപിഎല്‍ കാണില്ല; സര്‍ക്കാര്‍ പച്ചകൊടി കാണിച്ചിട്ടും കാര്യമില്ല

സന്തോഷം തരുന്ന പഴങ്ങൾ

SCROLL FOR NEXT