മനു ജോൺ ഫെയ്സ്ബുക്ക്
Kerala

കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു

എംജി സർവകലാശാലാ ക്രോസ് കൺട്രി ടീം മുൻ ക്യാപ്റ്റനാണ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാൽ പാറത്തറ വീട്ടിൽ മനു ജോൺ (50) ആണ് മരിച്ചത്. മുൻ അത്ലറ്റായ മനു ജോൺ എംജി സർവകലാശാലാ ക്രോസ് കൺട്രി ടീം മുൻ ക്യാപ്റ്റനാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

24 വർഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിലെ കായികാധ്യാപികയായിരുന്നു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ സ്കൂളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഒളിംപ്യൻ അഞ്ജു ബോബി ജോർജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം ഇന്നു രാവിലെ 9.30നു സ്കൂളിലെത്തിക്കും. തുടർന്ന് വൈകീട്ട് പറാൽ സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT