ചിത്രം പിടിഐ 
Kerala

രണ്ടാം ഡോസിനായി സ്‌പോട്ട് വാക്‌സിനേഷന്‍

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആധാര്‍ കാര്‍ഡ്, ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖ എന്നിവയുമായി എത്തണം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് നിശ്ചിത ദിവസം കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്നതിനായി പ്രത്യേക സ്‌പോട്ട് വാക്‌സിനേഷന്‍ സൗകര്യം അനുവദിക്കും. കോവാക്‌സീന്‍ ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞവര്‍ക്കും കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 112 ദിവസം കഴിഞ്ഞവര്‍ക്കുമാണ് പ്രത്യേക പരിഗണന നല്‍കുന്നത്.
   
ഇവര്‍ അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആധാര്‍ കാര്‍ഡ്, ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖ എന്നിവയുമായി എത്തണം. ഇവര്‍ക്കായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ 20 ശതമാനം സ്‌പോട്ട് വാക്‌സിനേഷന്‍ അനുവദിക്കുമെന്ന് ജില്ലയിലെ വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അറിയിച്ചു.
 
സഞ്ചരിക്കുന്ന കോവിഡ് പരിശോധനാ സംഘങ്ങളുടെ സേവനം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ലഭ്യമാക്കുന്നതിന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ മുന്‍സിപ്പാലിറ്റികളിലെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി പ്രത്യേക യോഗം ചേരും. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT