R Sreelekha  facebook
Kerala

'സർവീസിലിരുന്നപ്പോഴും "പോടാ, പുല്ലേ" എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്, എന്നിട്ടാണോ ഇപ്പോള്‍'

എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം!

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസിനെതിരായ 'പോടാ പുല്ലേ പൊലീസേ...' മുദ്രാവാക്യം വിളിയിൽ വിശദീകരണവുമായി മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ. പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ "പോടാ, പുല്ലേ" എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട് എന്നാണ് ശ്രീലേഖ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്. അന്നൊന്നും ആരും, ഒരു നേതാവും തനിക്കെതിരെ പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ 'പോടാ' എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്?. എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം! . ശ്രീലേഖ കുറിച്ചു.

ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഞാൻ പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ "പോടാ, പുല്ലേ" എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്.

ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പൊലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്..

അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പൊലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ 'പോടാ' എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്?

എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം!

DGP ക്ക്, പൊലീസ് കമ്മിഷണർക്ക് നന്ദി!

Former DGP and BJP councilor R Sreelekha's explanation on slogans against the police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു

ജപ്പാനില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം

പാകിസ്ഥാനെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ; ഏഴ് വിക്കറ്റ് വിജയവുമായി സെമിയിലേക്ക്

പാറശാല ഷാരോണ്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍; ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു

വനിത ഏഷ്യാകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ മാജിക്; തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍, 55ന് പുറത്ത്