ഫയല്‍ ചിത്രം 
Kerala

ശ്രീനിവാസന്‍ വധക്കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍; അക്രമിസംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി

ആയുധം കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലായി.  ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. ആയുധം കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

ഗൂഢാലോചനയില്‍ പങ്കാളികളായ നാലുപേരെ പൊലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ സഹായിച്ച മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, പ്രതികളുടെ ഫോണുകള്‍ വീടുകളിലെത്തിച്ച റിസ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും. 

അറസ്റ്റിലായവര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രാദേശിക യൂണിറ്റ് ഭാരവാഹികള്‍ ആണെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്താനുള്ള ഗൂഢാലോചനയില്‍ പങ്കെടുക്കുകയും മേലാമുറിയില്‍ സംഭവസമയത്ത് എത്തുകയുംചെയ്തവരാണ് മുഹമ്മദ് ബിലാലും റിയാസുദീനും. ഗൂഢാലോചനയില്‍ പങ്കെടുക്കുകയും സംഘത്തിന് മറ്റുസഹായങ്ങള്‍ നല്‍കുകയും ചെയ്തതിനാണ് സഹദ് അറസ്റ്റിലായത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT