എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന്. 4,27,105 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും ഫയല്‍ ചിത്രം
Kerala

എസ്എസ്എല്‍സി പരീക്ഷ മറ്റന്നാള്‍; 4,27,105 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും

ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പികെഎംഎംഎച്ച്എസ് എടരിക്കോട്. കുട്ടികളുടെ എണ്ണം 2,085.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി / റ്റിഎച്ച്എസ്എല്‍സി / എഎച്ച്എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ എഴുതും. മാര്‍ച്ച് 4 മുതല്‍ 25 വരെയാണ് പരീക്ഷ. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷ എഴുതും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,55,360 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും.

ഗള്‍ഫ് മേഖലയില്‍ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പി.സി.ഒ) 26 പേരും പരീക്ഷ എഴുതും. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്, 28,180 പേര്‍. ഏറ്റവും കുറച്ച് പേര്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 1,843 പേര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പികെഎംഎംഎച്ച്എസ് എടരിക്കോട്. കുട്ടികളുടെ എണ്ണം 2,085. ഗവ. എച്ച്.എസ്.എസ് ശിവന്‍കുന്ന് (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), എന്‍.എസ്.എസ്.എച്ച്.എസ് മൂവാറ്റുപുഴ (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), ഗവ. എച്ച്.എസ് കുറ്റൂര്‍ (തിരുവല്ല വിദ്യാഭ്യാസ ജില്ല), ഹസ്സന്‍ ഹാജി ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ എച്ച്.എസ് (തലശ്ശേരി വിദ്യാഭ്യാസ ജില്ല), എന്‍.എസ്.എസ്.എച്ച്.എസ് ഇടനാട് (മാവേലിക്കര വിദ്യാഭ്യാസ ജില്ല) എന്നിവിടങ്ങളില്‍ ഓരോ കുട്ടികള്‍ വീതമാണ് പരീക്ഷ എഴുതുന്നത്.

റ്റി.എച്ച്.എസ്.എല്‍.സി വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 2,944 പേരാണ് പരീക്ഷ എഴുതുന്നത്. (ആണ്‍കുട്ടികള്‍ 2,732, പെണ്‍കുട്ടികള്‍ 212). എ.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്. ചെറുതുരുത്തി കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. കുട്ടികളുടെ എണ്ണം 60. എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 224 പേരും, റ്റി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 2 പരീക്ഷാ കേന്ദ്രങ്ങളില്‍ എട്ടു കുട്ടികളും പരീക്ഷ എഴുതുന്നു.

സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ 3 മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രില്‍ 3 മുതല്‍ 12 വരെയാണ്. രണ്ടാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 20 വരെ. മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരുടെയും, അസിസ്റ്റന്റ് എക്‌സാമിനര്‍മാരുടേയും നിയമന ഉത്തരവുകള്‍ 10 മുതല്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് മൂന്നാം വാരത്തില്‍ ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT