മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളെ കാണുന്നു 
Kerala

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലുമുതല്‍; ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍

എസ്എസ്എല്‍സി മോഡല്‍ ഫെബ്രുവരി 19 മുതല്‍ 23വരെയായിരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം:  ഈ അധ്യനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാലുമുതല്‍ മാര്‍ച്ച് 25വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രാവിലെ 9.30 മുതലാണ് പരീക്ഷ. മൂല്യനിര്‍ണയക്യാമ്പ് ഏപ്രില്‍ 3 മുതല്‍ 17വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇത്തവണ വളരെ നേരത്തെയാണ് എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുന്നത്. കുട്ടികള്‍ നല്ലരീതിയില്‍ പഠിക്കുന്നതിനായാണ് നേരത്തെ തീയതി പ്രഖ്യാപിക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി മോഡല്‍ ഫെബ്രുവരി 19 മുതല്‍ 23വരെയായിരിക്കും. ഐടി മോഡല്‍ പരീക്ഷ ജനുവരി 17 -ജനുവരി 29വരെ നടക്കും.
ഐടി പരീക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 14 വരെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍ 26വരെ നടക്കും. പരീക്ഷ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. മോഡല്‍ പരീക്ഷകള്‍  ഫെബ്രുവരി 15 മുതല്‍ 21 വരെ നടക്കുമെന്ന് മന്ത്രി പറഞ്ഞുയ 
ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ജനുവരി 22ന് ആരംഭിക്കും. പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റെ പരീക്ഷ നിപ സാഹചര്യത്തില്‍ മാറ്റിവച്ചതായും ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബര്‍ 9 മുതല്‍ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു. 

ആകെ 4,04075ആണ് പരീക്ഷ എഴുതുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 43,476 പേരാണ് പരീക്ഷ എഴുതുന്നത്. വിഎച്ച്എസ്‌സി ഇംപ്രുവ്‌മെന്റ് പരീക്ഷയും ഒക്ടോബര്‍ 9 മുതല്‍ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു.27,633 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. കോഴിക്കോട് നിന്ന് 2,661 കുട്ടികളാണ്  പരീക്ഷ എഴുതുന്നത്. 

എസ്എസ്എല്‍സി പരീക്ഷയുടെ ടൈംടേബിള്‍ 
 
2024 മാര്‍ച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 1
മാര്‍ച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഇംഗ്ലീഷ്
മാര്‍ച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഗണിതം
മാര്‍ച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 2
മാര്‍ച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫിസിക്സ്
മാര്‍ച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഹിന്ദി/ജനറല്‍ നോളജ്
മാര്‍ച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ കെമിസ്ട്രി
മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ബയോളജി
മാര്‍ച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ സോഷ്യല്‍ സയന്‍സ്
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി