സെന്റ് മേരീസ് ബസിലിക്ക പള്ളി/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

ക്രമസമാധാന പ്രശ്‌നം; ക്രിസ്മസ് ദിനത്തിലും സെന്റ് മേരീസ് ബസിലിക്ക തുറക്കില്ല 

സമാധാന അന്തരീക്ഷമുണ്ടാന്ന വരെ പള്ളി അടുഞ്ഞു കിടക്കുമെന്ന് അഡ്‌മിനിസ്‌ട്രേറ്റർ ആന്റണി പുതുവേൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി നാളെ ക്രിസ്മസ് ദിനത്തിലും തുറക്കില്ല. ഏകീകൃത കുർബാന അർപ്പിക്കാനുള്ള സമാധാന അന്തരീക്ഷമുണ്ടാകുന്നതു വരെ പള്ളി അടുഞ്ഞു കിടക്കുമെന്ന്
അഡ്‌മിനിസ്‌ട്രേറ്റർ ആന്റണി പുതുവേൽ വ്യക്തമാക്കി. കർബാന തർക്കത്തെ തുടർന്ന് രണ്ട് വർഷമായി അടഞ്ഞു കിടന്ന ബസിലിക്ക മാർപ്പായുടെ പ്രതിനിധിയുമായുള്ള ചർച്ചയിൽ സമവായത്തിൽ എത്തിയിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന വിലയിരുത്തലിൽ ബസിലിക്കയും അതിനോടു അനുബന്ധിച്ചുള്ള പള്ളികളും അടച്ചു തന്നെ ഇടാനാണ് തീരുമാനമെന്ന് ആന്റണി പുതുവേൽ അറിയിച്ചു. 

മാർപ്പാപ്പയുടെ നിർദ്ദേശ പ്രകാരം എറണാകുളം അങ്കമാലി അതിരൂപതയിൽ 25 മുതൽ സിനഡ് കുർബാന അർപ്പിക്കണമെന്നായിരുന്നു വത്തിക്കാൻ പ്രതിനിധിയുടെ കത്ത്. തുടർ ചർച്ചകളിലാണ് അടഞ്ഞു കിടക്കുന്ന സെന്റ് മേരീസ് ബസലിക്ക ഡിസംബർ 24 ന് തുറക്കാനും മാർപ്പാപ്പയുടെ തീരുമാന പ്രകാരം സിനഡ് കുർബാന അർപ്പിക്കാനും തീരുമാനമായത്.

അതേസമയം അതിരൂപയ്ക്ക് കീഴിലെ മറ്റ് പള്ളികളിൽ ക്രിസ്തുമസ് ദിനം ഒരു തവണ സിനഡ് കുർബാന എന്നതാണ് മുന്നോട്ടുവെച്ച നിർദ്ദേശം.  മൈനർ സെമിനാരികളിൽ മാസത്തിൽ ഒരു തവണ സിനഡ് കുർബാന അർപ്പിക്കുക, മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിൽ പുറമെ നിന്നെത്തുന്നവർക്ക് ഇഷ്ടപ്രകാരമുള്ള കുർബാന അർപ്പിക്കാം എന്നും ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് പള്ളി തുറക്കില്ലെന്ന തീരുമാനമെന്ന് അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

SCROLL FOR NEXT