മലയാളം വാരിക ഓണപ്പതിപ്പ്‌  
Kerala

'അങ്ങനെയൊരു ഈഗോ ഞങ്ങള്‍ക്കില്ല'; വീടുകളില്‍ എംബ്ലം പതിക്കുന്നതിന്റെ പേരില്‍ കേന്ദ്രസഹായം വേണ്ടെന്ന് വെയ്ക്കില്ലെന്ന് മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാവപ്പെട്ടവര്‍ക്കു വീടു വയ്ക്കുന്നതിനു കേന്ദ്രഗവണ്മെന്റ് സാമ്പത്തികസഹായം നല്‍കുന്ന പിഎംഎവൈ പദ്ധതിയില്‍ വീടുകളില്‍ എംബ്ലം പതിക്കണം എന്ന വ്യവസ്ഥ പാലിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഒരു എംബ്ലം വെയ്ക്കണം എന്ന് പറഞ്ഞതുകൊണ്ട് കോടിക്കണക്കിനു രൂപ വേണ്ടെന്നു വെയ്ക്കുന്ന ഈഗോ തങ്ങള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളം ഓണപ്പതിപ്പിനായി നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

സഹായം സ്വീകരിക്കുന്നവര്‍ അത്തരമൊരു എംബ്ലം വെയ്ക്കാന്‍ താല്പര്യപ്പെട്ടില്ലെങ്കിലോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത് അത് പൂര്‍ണമായും അവരുടെ ഇഷ്ടമാണ് എന്നാണ്. അവര്‍ക്ക് ആ ഓപ്ഷന്‍ താല്‍പര്യമില്ലെങ്കില്‍, ഇതു വെയ്ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ ഗവണ്മെന്റിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍കാലങ്ങളില്‍ നടപ്പായ ഭവനപദ്ധതികളില്‍ ഇന്ദിരാ ആവാസ് യോജനയുടെ എംബ്ലങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും എങ്കിലും അവ ഗവണ്‍മെന്റ് പദ്ധതികള്‍ ആണെന്ന് നാട്ടുകാര്‍ക്കറിയാമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ക്കിടയിലുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ വിശദമാക്കുന്നുണ്ട്. പരമാവധി പദ്ധതികള്‍ കേരളത്തില്‍ കൊ ണ്ടുവന്ന് അത് നടപ്പാക്കാനുള്ള തീവ്രശ്രമമാണ് തങ്ങള്‍ നടത്തുന്നത്. വെറും രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പണം വേണ്ടെന്ന് പ്രഖ്യാപിക്കുന്നതിനോട് തങ്ങള്‍ക്കു യാതൊരു യോജിപ്പുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം സമകാലിക മലയാളം ഓണപ്പതിപ്പില്‍.

Kerala Chief Minister V D Satheesan confirmed that the state government will accept the Union government's condition to display the Pradhan Mantri Awas Yojana (PMAY) logo on houses built under the scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൊച്ചി മെട്രോ' പേരുമാറ്റം ആലോചനയിലില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍

പാലക്കാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി എത്തിയ ആളുടെ പിതാവിനു നേരെ തെരുവുനായ ആക്രമണം

'3000 റൺസ്'; ജോ റൂട്ട്, ചരിത്രത്തിലെ ഒരേയൊരു 'ക്യാപ്റ്റന്‍'!

KCL 2026: പൊരുതിത്തോറ്റ് കൊല്ലം സെയിലേഴ്സ്; കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആദ്യ ജയം

KCL 2026: തൃശൂർ ടൈറ്റൻസിന് വിജയത്തുടക്കം; നിഖിൽ തോട്ടത്ത് കളിയിലെ താരം