ഗോകുല്‍ - പൂജ നായര്‍ 
Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; പൂജ നായര്‍ക്കും ഗോകുലിനും പുരസ്‌കാരം

61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് രണ്ട് അവാര്‍ഡുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് രണ്ട് അവാര്‍ഡുകള്‍. അച്ചടി മാധ്യമം ഇംഗ്ലീഷ് വിഭാഗത്തിലാണ് പുരസ്‌കാരം. മികച്ച റിപ്പോര്‍ട്ടറായി പൂജ നായര്‍, മികച്ച ക്യാമറമാന്‍ ഇ ഗോകുല്‍ എന്നിവരെ തെരഞ്ഞടുത്തു ഇരുപതിനായിരം രൂപയും ശില്‍പവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് വച്ചായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവം. കെജെ ജേക്കബ് (എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡെക്കാന്‍ ക്രോണിക്കിള്‍), വിനോദ് വൈശാഖി (മലയാള മിഷന്‍ രജിസ്ട്രാര്‍),    വി സലിന്‍ (അഡീഷണല്‍ ഡയറക്ടര്‍, പ്രോഗ്രാംസ് & കള്‍ച്ചര്‍, ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ്) എന്നിവര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'