പി അഭിറാം നൂറ് മീറ്ററില്‍ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു 
Kerala

ജി താരയും അഭിറാമും വേഗതാരങ്ങള്‍; പാലക്കാട് കുതിപ്പ് തുടരുന്നു

12.35 സെക്കന്‍ഡിലാണ് താര നൂറ് മീറ്റര്‍ ഫിനിഷ് ചെയ്തത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഗ്ലാമര്‍ ഇനമായ നൂറ് മീറ്റര്‍ ഓട്ടത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ പി അഭിറാമിനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ ജി താരയ്ക്കും സ്വര്‍ണം. 12.35 സെക്കന്‍ഡിലാണ് താര നൂറ് മീറ്റര്‍ ഫിനിഷ് ചെയ്തത്.11.10 സെക്കന്‍ഡിലാണ് അഭിറാം ഫിനിഷ്  ചെയ്തത്. കായിക മേളയില്‍ പാലക്കാട് ജില്ലയാണ് മുന്നില്‍.  

സബ് ജൂനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ ദേവശ്രീയും ആണ്‍കുട്ടികളില്‍ പാലക്കാടിന്റെ ജഹീര്‍ഖാനും വേഗതാരങ്ങളായി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ എറണാകുളത്തിന്റെ അല്‍ഫോന്‍സാ ട്രീസും ജൂനിയര്‍ ആണ്‍ കുട്ടികളില്‍ അന്‍സ്വഫ് കെ അഷറഫിനാണ് സ്വര്‍ണം. 

സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ എസ്എന്‍വിഎച്ച്എസ്എസ് എന്‍ആര്‍ സിറ്റിയിലെ അഭിനവ് സത്യനാണ് ഒന്നാമതെത്തിയത്. മലപ്പുറത്തിനും കോഴിക്കോടിനുമാണ് ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും.5 മലപ്പുറവും കാസര്‍കോടുമാണ്‌
രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ന് 22 ഫൈനല്‍ മത്സരങ്ങളാണ് നടന്നത്.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT